പിണറായിയുടെ പ്രസ്താവനയെ അവജ്ഞയോടെ തള്ളുന്നു: വി.എസ്

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തനിക്കെതിരേ നടത്തിയ പ്രസ്താവനകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ. താൻ കത്തുനൽകിയത് പിബിക്കാണ്.
 | 

പിണറായിയുടെ പ്രസ്താവനയെ അവജ്ഞയോടെ തള്ളുന്നു: വി.എസ്
ആലപ്പുഴ: 
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തനിക്കെതിരേ നടത്തിയ പ്രസ്താവനകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളുയുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ. കത്തുനൽകിയത് പിബിക്കാണ്. പോളിറ്റ് ബ്യൂറോയിൽ നിന്നുള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നത്. പിബി നേതാക്കൾ എത്തുമ്പോൾ അവരോട് സംസാരിക്കും. അയാൾ ( പിണറായി വിജയൻ) തനിക്കെതിരേ എന്തോ നടപടിയെടുത്തുവെന്ന് കേട്ടുവെന്നും പാർട്ടി സംമ്മേളന കാലത്ത് അച്ചടക്ക നടപടി പടില്ലെന്ന സംഘടനാ തത്വം പിണറായി ലംഘിച്ചുവെന്നും വി.എസ്. പറഞ്ഞു. ആലപ്പുഴയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

വി.എസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് പിണറായി രാവിലെ പറഞ്ഞിരുന്നു. വി.എസിന്റെ കുറിപ്പിലെ നിലപാടുകൾ നേരത്തേ നേതൃത്വം തള്ളിക്കളഞ്ഞതാണ്. അച്ചടക്ക ലംഘനം അവസാനിപ്പിക്കാത്തതിനാലാണ് വി.എസിനെ പി.ബിയിൽ നിന്നും പുറത്താക്കിയത്. ാർട്ടിക്കെതിരായ പ്രസ്താവനകളും വിലക്കിയിരുന്നു. വി.എസിന്റെ ആരോപണം വിഭാഗീയത ലക്ഷ്യം വച്ചുള്ളതാണ്. ടി.പി കേസിൽ വി.എസിന് പാർട്ടിയിലേതിൽ നിന്നും ഭിന്ന നിലപാടാണുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി വിരുദ്ധ മാനസികാവസ്ഥയിലേയ്ക്ക് വി.എസ് തരംതാഴ്ന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു. സോളാർ സമരത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പ്രമേയമാണ് പിണറായി പത്രസമ്മേളനത്തിൽ വായിച്ചത്.