ഇന്ത്യാവിഷൻ, ടി.വി.ന്യൂ സമരങ്ങൾ സഭയിലുന്നയിച്ച് വി.എസ്; മന്ത്രിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ചാനൽ ജീവനക്കാരെ വലക്കുന്നു

സംസ്ഥാനത്തെ ചില ടെലിവിഷൻ ചാനലുകളിലെ ജീവനക്കാർ ശമ്പളം കിട്ടാതെ വലയുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ച വി.എസ്. മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാര്യയുടെയും അദ്ദേഹത്തിന്റെ തന്നെയും ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷൻ ചാനലാണ് ഇക്കാര്യത്തിൽ തൊഴിലാളികളെ ഏറ്റവും വിഷമിപ്പിക്കുന്നതെന്ന് ആരോപിച്ചു. ടി.വി. ന്യൂ ചാനൽ, ജീവൻ ടി.വി എന്നിവയിലും സമാനമായ സ്ഥിതിയാണുള്ളത്.
 | 

ഇന്ത്യാവിഷൻ, ടി.വി.ന്യൂ സമരങ്ങൾ സഭയിലുന്നയിച്ച് വി.എസ്; മന്ത്രിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ചാനൽ ജീവനക്കാരെ വലക്കുന്നു
തിരുവനന്തപുരം:
സംസ്ഥാനത്തെ ചില ടെലിവിഷൻ ചാനലുകളിലെ ജീവനക്കാർ ശമ്പളം കിട്ടാതെ വലയുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ച വി.എസ്. മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാര്യയുടെയും അദ്ദേഹത്തിന്റെ തന്നെയും ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷൻ ചാനലാണ് ഇക്കാര്യത്തിൽ തൊഴിലാളികളെ ഏറ്റവും വിഷമിപ്പിക്കുന്നതെന്ന് ആരോപിച്ചു.

ടി.വി. ന്യൂ ചാനൽ, ജീവൻ ടി.വി എന്നിവയിലും സമാനമായ സ്ഥിതിയാണുള്ളത്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ശമ്പളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന സ്ഥിതിയിലാണ്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടോ എന്നും അങ്ങനെയെങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ആഭാവത്തിൽ മന്ത്രി കെ.സി ജോസഫാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടി നൽകിയത്. എഴുതി നൽകിയ ചോദ്യത്തിലില്ലാത്ത കാര്യങ്ങളാണ് വി.എസ് ഉന്നയിച്ചതെന്ന് കെ.സി ജോസഫ് പറഞ്ഞു. നേരത്തേ നൽകിയ കുറിപ്പിൽ ചാനലുകളുടെ പേരുകൾ പറഞ്ഞിരുന്നില്ല. എന്തായാലും സർക്കാർ ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. സ്വാകാര്യ സ്ഥാപനങ്ങൾ ആയതിനാൽ നടപടികൾ സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു.