യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; പുതുവൈപ്പിലെ നടപടികള്‍ നിര്‍ത്തണമെന്ന് ആവശ്യം

കൊച്ചി പുതുവൈപ്പിലെ സമരത്തില് പങ്കെടുത്തവര്ക്കെതിരായി നടന്ന പോലീസ് അതിക്രമത്തില് ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്ഡ് ചെയ്യണമെന്ന് വിഎസ് അച്യുതാന്ദന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. പുതുവൈപ്പിലെ പോലീസ് നടപടി നിര്ത്തിവെക്കണമെന്നും സമരത്തെ അനുഭാവപൂര്വം പരിഗണിക്കണമെന്നും വിഎസ് കത്തില് ആവശ്യപ്പെട്ടു. പാചകവാതക സംഭരണ ടാങ്ക് നിര്മാണത്തിനെതിരെ നാട്ടുകാര് നടത്തുന്ന പ്രക്ഷോഭത്തിനു നേരെ മൂന്ന് തവണയാണ് ലാത്തിച്ചാര്ജ് ഉണ്ടായത്.
 | 

യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; പുതുവൈപ്പിലെ നടപടികള്‍ നിര്‍ത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി നടന്ന പോലീസ് അതിക്രമത്തില്‍ ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പുതുവൈപ്പിലെ പോലീസ് നടപടി നിര്‍ത്തിവെക്കണമെന്നും സമരത്തെ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു. പാചകവാതക സംഭരണ ടാങ്ക് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭത്തിനു നേരെ മൂന്ന് തവണയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് പൊലീസ് പെരുമാറിയത്. ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്ര റോഡില്‍ ഇറങ്ങി പ്രതിഷേധക്കാരെ പിന്നാലെ നടന്ന് മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 321 പേരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

യുഡിഎഫ് ഭരണകാലത്ത് അങ്കമാലിയില്‍ റോഡ് ഉപരോധിച്ച സിപിഐഎം പ്രവര്‍ത്തകരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനും സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബറായിരുന്ന പിണറായി വിജയനും കടുത്ത വിമര്‍ശനങ്ങളായിരുന്നു അന്ന് ഉയര്‍ത്തിയത്.