ഐസ്‌ക്രീം കേസ്: ജേക്കബ് പുന്നൂസിന്റെ വിശദീകരണം ആവശ്യപ്പെട്ട് വി.എസിന്റെ ഹർജി

ഐസ്ക്രീം പാർലർ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസിൽ നിന്ന് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ജേക്കബ് പുന്നൂസ് അന്നത്തെ അഡ്വക്കേറ്റ് ജനറലുമായി പങ്കുവച്ചത് എന്തുകൊണ്ടാണെന്നും വി.എസ് ചോദിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജേക്കബ് പുന്നൂസിനോട് നിർദ്ദേശിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
 | 
ഐസ്‌ക്രീം കേസ്: ജേക്കബ് പുന്നൂസിന്റെ വിശദീകരണം ആവശ്യപ്പെട്ട് വി.എസിന്റെ ഹർജി

ന്യൂഡൽഹി: ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസിൽ നിന്ന് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ജേക്കബ് പുന്നൂസ് അന്നത്തെ അഡ്വക്കേറ്റ് ജനറലുമായി പങ്കുവച്ചത് എന്തുകൊണ്ടാണെന്നും വി.എസ് ചോദിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജേക്കബ് പുന്നൂസിനോട് നിർദ്ദേശിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ആരുടെയെങ്കിലും നിർദേശപ്രകാരമോ ഉത്തരവ് പ്രകാരമോ ആണോ റിപ്പോർട്ട് പങ്കുവെച്ചതെങ്കിൽ അത് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.