പ്രണയഗാനം പാടി വി.എസ്.അച്യുതാനന്ദന്‍; വീഡിയോ കാണാം

സമീപകാലത്ത് മത്സരിച്ചിട്ടുള്ള തെരഞ്ഞെടുപ്പുകളില് പാട്ടുംപാടി വിജയിച്ച ചരിത്രമാണ് വിഎസ് അച്യുതാനന്ദന് ഉള്ളത്. എന്നാല് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന് പാട്ട് പാടുന്നത് ആദ്യമായി കേള്ക്കാന് ഭാഗ്യമുണ്ടായത് തിരുവനന്തപുരംകാര്ക്കാണ്. സംഗീത സംവിധായനായിരുന്ന ദേവരാജന് അനുസ്മരണത്തില് അദ്ദേഹത്തിന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുന്നതിനിടെയാണ് വിഎസ് തന്റെ സ്വതസിദ്ധമായ ശൈലിയില് മഞ്ഞലയില് മുങ്ങിത്തോര്ത്തി എന്ന ഗാനം ആലപിച്ച് സദസിന്റെ കയ്യടി വാങ്ങിയത്. പുരസ്കാരം ഈ ഗാനം ആലപിച്ച പി.ജയചന്ദ്രനായിരുന്നു നല്കിയത്. പുരസ്കാര സമര്പ്പണത്തിനു ശേഷം നടത്തിയ പ്രസംഗത്തില് അപ്രതീക്ഷിതമായാണ് വിഎസ് പാട്ടിന്റെ ആദ്യവരി ഈണത്തില് മൂളിയത്.
 | 

പ്രണയഗാനം പാടി വി.എസ്.അച്യുതാനന്ദന്‍; വീഡിയോ കാണാം

സമീപകാലത്ത് മത്സരിച്ചിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ പാട്ടുംപാടി വിജയിച്ച ചരിത്രമാണ് വിഎസ് അച്യുതാനന്ദന് ഉള്ളത്. എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ പാട്ട് പാടുന്നത് ആദ്യമായി കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത് തിരുവനന്തപുരംകാര്‍ക്കാണ്. സംഗീത സംവിധായനായിരുന്ന ദേവരാജന്‍ അനുസ്മരണത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ശക്തിഗാഥ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുന്നതിനിടെയാണ് വിഎസ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം ആലപിച്ച് സദസിന്റെ കയ്യടി വാങ്ങിയത്. പുരസ്‌കാരം ഈ ഗാനം ആലപിച്ച പി.ജയചന്ദ്രനായിരുന്നു നല്‍കിയത്. പുരസ്‌കാര സമര്‍പ്പണത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ അപ്രതീക്ഷിതമായാണ് വിഎസ് പാട്ടിന്റെ ആദ്യവരി ഈണത്തില്‍ മൂളിയത്.

മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്ത കാണാം