കൈക്കൂലി ആരോണം: നിലപാടിലുറച്ച് വി.എസ്

കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. കേരളത്തിലെ ജനത ആഗ്രഹിക്കുന്നതും സി.ബി.ഐ അന്വേഷണമാണെന്നും പോലീസ് അന്വേഷിച്ചാൽ വസ്തുതകൾ പുറത്ത് വരില്ലെന്നും വി.എസ് പറഞ്ഞു. ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസവും വി.എസ് ആവശ്യപ്പെട്ടിരുന്നു.
 | 
കൈക്കൂലി ആരോണം: നിലപാടിലുറച്ച് വി.എസ്


തിരുവനന്തപുരം
: കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. കേരളത്തിലെ ജനത ആഗ്രഹിക്കുന്നതും സി.ബി.ഐ അന്വേഷണമാണെന്നും പോലീസ് അന്വേഷിച്ചാൽ വസ്തുതകൾ പുറത്ത് വരില്ലെന്നും വി.എസ് പറഞ്ഞു. ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസവും വി.എസ് ആവശ്യപ്പെട്ടിരുന്നു.

മാണിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും നിയമപരമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളൊന്നും അവർക്ക് തെളിയിക്കാനായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.