വി.ടി ബല്‍റാമിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്: തൃത്താല മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

തൃത്താലയില് സ്വകാര്യ ചടങ്ങില് പങ്കെടുക്കാനെത്തിയ കോണ്ഗ്രസ് എംഎല്എ വിടി ബല്റാമിനു നേരെ സിപിഎം പ്രവര്ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്റാമിന്റെ വിവാദ പ്രസ്താവനയില് പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്ത്തകരും ചടങ്ങില് പങ്കെടുക്കാനെത്തിയ കോണ്ഗ്രസ് പ്രവര്ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്ജ് നടത്തി.
 | 

വി.ടി ബല്‍റാമിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്: തൃത്താല മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട്: തൃത്താലയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്‍റാമിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

വിടി ബല്‍റാം സഞ്ചരിച്ച വാഹനത്തിനു നേരയും സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരെയും ലാത്തി വീശിയോടിച്ചു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കമന്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എകെജി-സൂശീല പ്രണയത്തെ തെറ്റായി വളച്ചൊടിക്കാന്‍ വിടി ശ്രമിച്ചതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവും ബല്‍റാമിന്റെ വ്യാഖ്യാനത്തെ തള്ളിയിരുന്നു. അതേസമയം കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.