അങ്ങനെ കടുപ്പിക്കരുത്, ‘ക്രീപിഎം ആപ്പീസ്’ പൂട്ടിപ്പോകും! രൂക്ഷ പ്രതികരണവുമായി വി.ടി ബല്‍റാം

കാസര്കോഡ് പെരിയയില് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തില് സിപിഎമ്മിനെതിരെ രൂക്ഷപ്രതികരണവുമായി വി.ടി ബല്റാം. അക്രമികള്ക്കൊപ്പമല്ല പാര്ട്ടിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സംബന്ധിച്ച ദേശാഭിമാനി വാര്ത്ത മുന്നിര്ത്തിയായിരുന്നു ബല്റാമിന്റെ വിമര്ശനം. അക്രമികള്ക്കൊപ്പം പാര്ട്ടിയില്ലെന്ന് കടുപ്പിച്ച് പറയരുതെന്നും പാര്ട്ടിക്കൊപ്പം തങ്ങളില്ലെന്ന് അക്രമികള് പറഞ്ഞാല് ക്രീപിഎം ആപ്പീസ് പൂട്ടിപ്പോകുമെന്നും ബല്റാം പറഞ്ഞു.
 | 
അങ്ങനെ കടുപ്പിക്കരുത്, ‘ക്രീപിഎം ആപ്പീസ്’ പൂട്ടിപ്പോകും! രൂക്ഷ പ്രതികരണവുമായി വി.ടി ബല്‍റാം

കൊച്ചി: കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷപ്രതികരണവുമായി വി.ടി ബല്‍റാം. അക്രമികള്‍ക്കൊപ്പമല്ല പാര്‍ട്ടിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സംബന്ധിച്ച ദേശാഭിമാനി വാര്‍ത്ത മുന്‍നിര്‍ത്തിയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. അക്രമികള്‍ക്കൊപ്പം പാര്‍ട്ടിയില്ലെന്ന് കടുപ്പിച്ച് പറയരുതെന്നും പാര്‍ട്ടിക്കൊപ്പം തങ്ങളില്ലെന്ന് അക്രമികള്‍ പറഞ്ഞാല്‍ ക്രീപിഎം ആപ്പീസ് പൂട്ടിപ്പോകുമെന്നും ബല്‍റാം പറഞ്ഞു.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തവരില്‍ പ്രധാനിയായ പെരിയ ലോക്കല്‍ കമ്മറ്റിയംഗം എ. പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം പീതാംബരനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കിയിട്ടുണ്ട്.

അങ്ങനെ കടുപ്പത്തിലൊന്നും പറഞ്ഞുകളയരുത്. തിരിച്ച് പാർടിക്കൊപ്പം തങ്ങളില്ലെന്ന് അക്രമികൾ കൂടി പറഞ്ഞാൽ #ക്രിപിഎം ന്റെ ആപ്പീസ് പൂട്ടിപ്പോവും, ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ.

Posted by VT Balram on Monday, February 18, 2019