ബീഫിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വെജിറ്റേറിയന്‍ ജീവിതശൈലി ഉപേക്ഷിച്ച് വി.ടി.ബല്‍റാം; ബീഫ് കഴിച്ചത് 19 വര്‍ഷത്തിനു ശേഷം; വീഡിയോ കാണാം

ബീഫിന്റെ രാഷ്ട്രീയം ഉള്ക്കൊണ്ട് വെജിറ്റേറിയന് ജീവിതശൈലി അവസാനിപ്പിച്ച് വി.ടി.ബല്റാം. കെഎസ്യുവിന്റെ 60-ാം വാര്ഷിക ചടങ്ങിനോട് അനുബന്ധിച്ച് ഫേസ്ബുക്ക് ലൈവ് നടത്തിയാണ് ബല്റാം തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. കോണ്ഗ്രസ് നേതാവ് മാത്യു കുഴല്നാടന് ഒരു കഷണം ബീഫ് ബല്റാമിന് നല്കുകയായിരുന്നു.
 | 

ബീഫിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വെജിറ്റേറിയന്‍ ജീവിതശൈലി ഉപേക്ഷിച്ച് വി.ടി.ബല്‍റാം; ബീഫ് കഴിച്ചത് 19 വര്‍ഷത്തിനു ശേഷം; വീഡിയോ കാണാം

കൊച്ചി: ബീഫിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വെജിറ്റേറിയന്‍ ജീവിതശൈലി അവസാനിപ്പിച്ച് വി.ടി.ബല്‍റാം. കെഎസ്‌യുവിന്റെ 60-ാം വാര്‍ഷിക ചടങ്ങിനോട് അനുബന്ധിച്ച് ഫേസ്ബുക്ക് ലൈവ് നടത്തിയാണ് ബല്‍റാം തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഒരു കഷണം ബീഫ് ബല്‍റാമിന് നല്‍കുകയായിരുന്നു.

കെഎസ്‌യുവിന്റെ വാര്‍ഷികാഘോഷ വേള വ്യക്തിപരമായ ഒരു സമരത്തിന്റെ ഭാഗമാക്കണമെന്ന ആഗ്രഹത്താലാണ് ഇപ്രകാരം ചെയ്യുന്നത്. 19 വര്‍ഷമായി ശുദ്ധ വെജിറ്റേറിയനായാണ് താന്‍ ജീവിക്കുന്നത്. 1998 മുതല്‍ മീനോ മുട്ടയോ ഇറച്ചിയോ കഴിക്കാതെയാണ് താന്‍ ജീവിക്കുന്നത്. ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ രാഷ്ട്രീയം അതിശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട് എന്ന് കരുതുന്നു.

സവര്‍ണ്ണ ബ്രാഹ്മിണിക് താല്‍പര്യങ്ങളും കോര്‍പറേറ്റ് താല്‍പര്യങ്ങളും ഭരണകൂടത്തെക്കൊണ്ട് പൗരന്റെ അവകാശങ്ങള്‍ക്കുമേല്‍ കടന്നു കയറുന്ന ഇക്കാലത്ത് ബീഫിന്റെ രാഷ്ട്രീയം നാടിന്റെ പൊതു രാഷ്ട്രീയമായി ഉയരണം എന്ന അഭിപ്രായം ഉയരുന്ന ഇക്കാലത്ത് വ്യക്തിപരമായി ആ സമരത്തില്‍ പങ്കെടുക്കാനാണ് താന്‍ ഈ അവസരം തിരഞ്ഞെടുത്തതെന്ന് ബല്‍റാം പറഞ്ഞു. 19 വര്‍ഷത്തിനു ശേഷം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കണമെന്ന തീരുമാനം താന്‍ എടുക്കുകയാണെന്ന് ബല്‍റാം വ്യക്തമാക്കി.

വെജിറ്റേറിയനായി ജീവിക്കുന്ന ഒരു സുഹൃത്തിനെ ഈ വിധത്തില്‍ നോണ്‍ വെജിറ്റേറിയനാക്കുന്നതില്‍ വിഷമമുണ്ടെങ്കിലും മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും ഉയര്‍ന്നു വരുന്ന തെറ്റായ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനും ബീഫ് നല്‍കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴല്‍നാടന്‍ ബല്‍റാമിന് ബീഫ് നല്‍കിയത്.

വീഡിയോ കാണാം