ജവഹറിനെ മര്‍ദ്ദിച്ച താള്‍ റസ്റ്റോറന്റിനെതിരെ ശക്തമായ നടപടി വേണമെന്ന് വി.ടി ബല്‍റാം

ഊബര് ഈറ്റ്സ് ജീവനക്കാരന് ജവഹിര് കാരാടിനെ കൊച്ചിയിലെ താള് റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്ന്ന് ക്രൂര മര്ദ്ദനത്തിനിരയാക്കിയ സംഭവത്തില് പ്രതികരണവുമായി കോണ്ഗ്രസ് എം.എല്.എ വി.ടി ബല്റാം. താള് റെസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്ന്ന് സാമൂഹ്യ പ്രവര്ത്തകനും ഊബര് ഈറ്റ്സ് ഡെലിവറി ജീവനക്കാരനുമായ ജവഹറിനെ അതിക്രൂരമായി മര്ദ്ദിച്ച സംഭവം അങ്ങേയറ്റം ഗുരുതരമാണ്. പ്രതികള് വലിയ സ്വാധീനശേഷി ഉള്ളവരാണെന്ന് കേള്ക്കുന്നു. ഇക്കാര്യത്തില് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്ന് തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി ബല്റാം ഫെയിസ്ബുക്കില് കുറിച്ചു.
 | 
ജവഹറിനെ മര്‍ദ്ദിച്ച താള്‍ റസ്റ്റോറന്റിനെതിരെ ശക്തമായ നടപടി വേണമെന്ന് വി.ടി ബല്‍റാം

കൊച്ചി: ഊബര്‍ ഈറ്റ്‌സ് ജീവനക്കാരന്‍ ജവഹിര്‍ കാരാടിനെ കൊച്ചിയിലെ താള്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. താള്‍ റെസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനുമായ ജവഹറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം ഗുരുതരമാണ്. പ്രതികള്‍ വലിയ സ്വാധീനശേഷി ഉള്ളവരാണെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

സാമൂഹ്യ പ്രവർത്തകനും ഊബർ ഈറ്റ്സ് ഡെലിവറി വിഭാഗം ജീവനക്കാരനുമായ ജവാഹിർ എന്ന ചെറുപ്പക്കാരനെ ഇക്കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ…

Posted by VT Balram on Monday, September 24, 2018

നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജവഹിര്‍. ഇരു ചെവികള്‍ക്കും തലയ്ക്കും തൊളെല്ലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഓര്‍ഡര്‍ എടുക്കാനായി താള്‍ റസ്റ്റോറന്റിലെത്തിയ ജവഹിറിന്റെ മുന്നില്‍ വെച്ച് ഉടമ ഒരു ജിവനക്കാരനെ മര്‍ദ്ദിക്കുന്ന ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ‘നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും’ എന്നായിരുന്നു ഉടമ ജവഹിറിനോട് പറഞ്ഞത്.

ജവഹറിനെ മര്‍ദ്ദിച്ച താള്‍ റസ്റ്റോറന്റിനെതിരെ ശക്തമായ നടപടി വേണമെന്ന് വി.ടി ബല്‍റാം

താള്‍ റസ്റ്റോറന്റില്‍ ഇത്തരം അക്രമങ്ങള്‍ നിത്യസംഭവമാണെന്ന് പ്രദേശത്തെ മറ്റു കടയുടമകള്‍ പറയുന്നു. ജവഹിറിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് ഒട്ടേറെ സാക്ഷികളുമുണ്ട്. പ്രളയ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ചെറുപ്പക്കാരനാണ് ജവഹിര്‍. അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നവ മാധ്യമങ്ങളില്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജസ്റ്റിസ് ഫോര്‍ ജവഹിര്‍ എന്ന ഫെയിസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.