മീ.ടു ക്യാംപെയിന്‍ ആരോപണം; മുകേഷിനെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ

മീ.ടു ക്യാംപെയിനില് ആരോപണമുയര്ന്ന നടനും എം.എല്.എയുമായി മുകേഷിനെ ട്രോളി കോണ്ഗ്രസ് എം.എല്.എ വി.ടി ബല്റാം. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില് പാര്ട്ടി അന്വേഷണം നേരിടുന്ന ഷൊര്ണൂര് എം.എല്.എ പി.കെ ശശിയുമായി ഒന്നിച്ചുള്ള ഫോട്ടോയാണ് ട്രോള് രൂപത്തില് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം മിനിറ്റുകള്ക്കുള്ളില് മൂന്നൂറിലധികം പേരാണ് ഷെയര് ചെയ്തിരിക്കുന്നത്.
 | 

മീ.ടു ക്യാംപെയിന്‍ ആരോപണം; മുകേഷിനെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ

കൊച്ചി: മീ.ടു ക്യാംപെയിനില്‍ ആരോപണമുയര്‍ന്ന നടനും എം.എല്‍.എയുമായി മുകേഷിനെ ട്രോളി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയുമായി ഒന്നിച്ചുള്ള ഫോട്ടോയാണ് ട്രോള്‍ രൂപത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ മൂന്നൂറിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Posted by VT Balram on Tuesday, October 9, 2018

സിനിമാ മേഖലയിലെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ടെസ്സ് ജോസഫാണ് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. കോടീശ്വരന്‍ എന്ന പരിപാടി നടക്കുന്ന സമയത്ത് ഹോട്ടലില്‍ വെച്ച് മുകേഷ് തന്നെ നിരവധി തവണ റൂമിലേക്ക് വിളിപ്പിച്ചുവെന്നാണ് ടെസ്സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് തന്റെ ബോസ് ഇടപെട്ടാണ് അവിടെ നിന്നും മാറ്റിയതെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ടെസ്സ് പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ മുകേഷ് നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പ്രതികരിച്ചത്. ആരോപണം ഉന്നയിച്ചിരിക്കുന്ന ടെസ് ജോസഫിനെ തനിക്കറിയില്ലെന്നും മുകേഷ് വ്യക്തമാക്കി.