ആരാണ് ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റമേല്‍പ്പിക്കാന്‍ ശ്രമിച്ച വഫാ ഫിറോസ്? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല് ശ്രീറാമിന്റെ മൊഴി പുറത്തുവന്നതോടെ യഥാര്ത്ഥത്തില് സംഭവിച്ചതെന്താണെന്ന് വിശദമാക്കി വഫ രംഗത്തുവന്നു.
 | 
ആരാണ് ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റമേല്‍പ്പിക്കാന്‍ ശ്രമിച്ച വഫാ ഫിറോസ്? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെയൊപ്പം അപകട സമയത്ത് കാറിലുണ്ടായിരുന്ന യുവതിയരാണെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. വഫാ ഫിറോസ് എന്നു പേരുള്ള സുഹൃത്താണെന്ന് തന്റെയൊപ്പമുണ്ടായിരുന്നത് എന്ന് ശ്രീറാം വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ മാത്രമായിരുന്നു മാധ്യമങ്ങള്‍ക്കും ലഭിച്ചിരുന്നത്. പിന്നീട് വഫ ഒരു മോഡലാണെന്നും തിരുവനന്തപുരം മരപ്പാലം സ്വദേശിയാണെന്നും വ്യക്തമായി. വഫയായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് ശ്രീറാം പറഞ്ഞതോടെ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ശ്രീറാമിന്റെ മൊഴി പുറത്തുവന്നതോടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വിശദമാക്കി വഫ രംഗത്തുവന്നു. ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ കാറുമായി രാത്രി 12.40ഓടെ കവടിയാര്‍ എത്തിയത്. അപകട സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം തന്നെയാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം കാറോടിച്ചതെന്നും വഫ നല്‍കിയ മൊഴിയില്‍ പറയുന്നു. ഫെയിസ്ബുക്കിലൂടെയാണ് ഞാനും ശ്രീറാമും പരിചയപ്പെടുന്നതെന്നും വഫ കൂട്ടിച്ചേര്‍ത്തു. വഫയുടെ കാറിന് മൂന്ന് തവണ മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ പിഴ ചുമത്തിയിട്ടുണ്ട്. അമിത വേഗതയ്ക്കാണ് മൂന്ന് തവണയും പിഴ നല്‍കിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

അബുദാബിയിലാണ് വഫ താമസിക്കുന്നതെന്നാണ് ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന വിവരം. അതിനിടയില്‍ ശ്രീറാമിന്റെ വ്യക്തി ജീവിതത്തെ അപഹസിച്ച് സൈബര്‍ സദാചാരവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. വഫയുമായി ശ്രീറാമിനെന്താണ് ബന്ധം, രാത്രി ഒരു മണിക്ക് എന്തായിരുന്നു കാറില്‍ തുടങ്ങിയ സദാചാര ആക്രമണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.