തിരുവനന്തപുരത്തെ വൈദികന്റെ കോവിഡ് മരണം; പേരൂര്‍ക്കട ആശുപത്രിയിലെ വാര്‍ഡുകള്‍ അടച്ചു

തിരുവനന്തപുരത്ത് വൈദികന് മരിച്ചത് കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പേരൂര്ക്കട ജനറല് ആശുപത്രിയിലെ വാര്ഡുകള് അടച്ചു.
 | 
തിരുവനന്തപുരത്തെ വൈദികന്റെ കോവിഡ് മരണം; പേരൂര്‍ക്കട ആശുപത്രിയിലെ വാര്‍ഡുകള്‍ അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദികന്‍ മരിച്ചത് കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ വാര്‍ഡുകള്‍ അടച്ചു. രണ്ട് വാര്‍ഡുകളാണ് അടച്ചിട്ടത്. 19 ഡോക്ടര്‍മാരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. വൈദികന് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി വര്‍ഗ്ഗീസ് ആണ് മരിച്ചത്. 77 വയസുകാരനായ ഇദ്ദേഹം ഗുരുതരമായ ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്നായിരിക്കാം രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഏപ്രില്‍ 20ന് വാഹനാപകടത്തെ തുടര്‍ന്ന് ഫാ.വര്‍ഗ്ഗീസിനെ മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

മെയ് 20ന് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ആശുപത്രികളിലുമായി ഒന്നര മാസത്തോളം കഴിഞ്ഞതിനാല്‍ രോഗബാധ പുറത്തു നിന്നായിരിക്കില്ല ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.