ഇടുക്കിയിലെ ജലനിരപ്പില്‍ നേരിയ കുറവ്; പുറത്തുവിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില് നേരിയ കുറവ്. 6 മണിക്ക് പുറത്തു വിട്ട കണക്കനുസരിച്ച് 2401.70 അടിയാണ് ഡാമിലെ ജലനിരപ്പ്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്ദ്ധിപ്പിക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെയാണ് ജലനിരപ്പില് കുറവ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര് മുമ്പ് 2401.76 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോള് സെക്കന്ഡില് 7.5 ലക്ഷം ലിറ്റര് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഇതിനൊപ്പം നീരൊഴുക്ക് 573 ക്യുമെക്സ് ആയി കുറഞ്ഞിട്ടുമുണ്ട്. വൈകുന്നേരത്തോടെയാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്ഡില് 7.5 ലക്ഷമായി ഉയര്ത്തിയത്. നിലവില് ചെറുതോണി
 | 

ഇടുക്കിയിലെ ജലനിരപ്പില്‍ നേരിയ കുറവ്; പുറത്തുവിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 6 മണിക്ക് പുറത്തു വിട്ട കണക്കനുസരിച്ച് 2401.70 അടിയാണ് ഡാമിലെ ജലനിരപ്പ്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെയാണ് ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ മുമ്പ് 2401.76 അടിയായിരുന്നു ജലനിരപ്പ്.

ഇപ്പോള്‍ സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഇതിനൊപ്പം നീരൊഴുക്ക് 573 ക്യുമെക്‌സ് ആയി കുറഞ്ഞിട്ടുമുണ്ട്. വൈകുന്നേരത്തോടെയാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 7.5 ലക്ഷമായി ഉയര്‍ത്തിയത്. നിലവില്‍ ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെച്ചിരിക്കുകയാണ്.