‘ഞങ്ങള്‍ക്കെന്താ പേരില്ലേ’? മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്യുസിസി

എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്ലാലിനെതിരെ രൂക്ഷ വിമര്ശനവുമായി ഡബ്യുസിസി അംഗങ്ങള്. വര്ഷങ്ങളുടെ പ്രവര്ത്തന പരിചയമുള്ള തങ്ങളുടെ പേരുപോലും പറയാതെ നടിമാരെന്ന് അഭിസംഭോദന ചെയ്ത ലാലിന്റെ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ടാണ് വാര്ത്താസമ്മേളനം ആരംഭിച്ചത്. നടി പാര്വ്വതി, പത്മപ്രിയ, രേവതി എന്നിവര് സ്വയം പരിചയപ്പെടുത്തി ശേഷം മൂന്ന് പേരുകള് പറയാന് ലാലിന് എന്തുകൊണ്ട് മടിച്ചുവെന്ന് രേവതി ചോദിച്ചു. സ്വയം പരിചയപ്പെടുത്തിയത് ലാലിന് തങ്ങളെ അറിയില്ലെങ്കിലോ എന്ന് കരുതിയാണെന്നും രേവതി സുചിപ്പിച്ചു.
 | 

‘ഞങ്ങള്‍ക്കെന്താ പേരില്ലേ’? മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്യുസിസി

കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്യുസിസി അംഗങ്ങള്‍. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തങ്ങളുടെ പേരുപോലും പറയാതെ നടിമാരെന്ന് അഭിസംഭോദന ചെയ്ത ലാലിന്റെ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. നടി പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ സ്വയം പരിചയപ്പെടുത്തി ശേഷം മൂന്ന് പേരുകള്‍ പറയാന്‍ ലാലിന് എന്തുകൊണ്ട് മടിച്ചുവെന്ന് രേവതി ചോദിച്ചു. സ്വയം പരിചയപ്പെടുത്തിയത് ലാലിന് തങ്ങളെ അറിയില്ലെങ്കിലോ എന്ന് കരുതിയാണെന്നും രേവതി സുചിപ്പിച്ചു.

രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ ഇതുവരെ തയ്യാറാകാത്തത് എന്താണെന്ന് ഡബ്ല്യുസിസി ചോദിച്ചു. എ.എം.എം.എയുടെ മീറ്റിംഗില്‍ തങ്ങളെ ആദ്യ 40 മിനിറ്റില്‍ ചോദ്യം ചെയ്യുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചുള്ള വ്യക്തി വിരോധങ്ങള്‍ എ.എം.എം.എ അംഗങ്ങള്‍ പങ്കുവെക്കുകയാണ് ഉണ്ടായത്. ജനറല്‍ ബോഡി എടുത്ത തീരുമാനം മാറ്റാന്‍ കഴിയില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നതായും പാര്‍വ്വതി പറഞ്ഞു.

കുറ്റാരാപിതനായ ദിലീപിന്റെ സ്ഥാനത്തിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് എടുക്കാന്‍ എ.എം.എം.എ തയ്യാറായില്ലെന്നും നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി. എന്തുകൊണ്ട് ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ല്യുസിസി ചോദിച്ചു.