അലന്‍സിയറിന്റെ മാപ്പപേക്ഷ മുറിവുണക്കലിന്റെ ആംഗ്യപ്രകടനമെന്ന് ഡബ്ല്യുസിസി

അലന്സിയറിന്റെ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യപ്രകടനമായി വിലയിരുത്തുന്നുവെന്ന് വിമന് ഇന് സിനിമ കളക്ടീവ്. നടി ദിവ്യ ഗോപിനാഥിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില് അലന്സിയര് പരസ്യമായി മാപ്പു പറഞ്ഞതിനോട് പ്രതികരിച്ചുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഡബ്ല്യുസിസി ഇങ്ങനെ പറഞ്ഞത്. സിനിമയില് സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമല്ലെന്ന് മനസിലാക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
 | 
അലന്‍സിയറിന്റെ മാപ്പപേക്ഷ മുറിവുണക്കലിന്റെ ആംഗ്യപ്രകടനമെന്ന് ഡബ്ല്യുസിസി

കൊച്ചി: അലന്‍സിയറിന്റെ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യപ്രകടനമായി വിലയിരുത്തുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടി ദിവ്യ ഗോപിനാഥിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു പറഞ്ഞതിനോട് പ്രതികരിച്ചുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഡബ്ല്യുസിസി ഇങ്ങനെ പറഞ്ഞത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമല്ലെന്ന് മനസിലാക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

ഇത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ്. ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ്. ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവർത്തക ദിവ്യ ഗോപിനാഥിനോട് നടൻ അലൻസിയർ മാപ്പു പറഞ്ഞിരിക്കുകയാണ്….

Posted by Women in Cinema Collective on Wednesday, February 20, 2019