നീതിക്കായുള്ള പോരാട്ടത്തില്‍ അവള്‍ക്കൊപ്പം; നിലപാട് പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

സഹപ്രവര്ത്തകയ്ക്ക് നല്കുന്ന പിന്തുണ പൂര്വാധികം ശക്തിപ്പെടുത്തുന്നതായി സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന് ഇന് സിനിമ കളക്ടീവ്. നിയമവും നീതി നിര്വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള് ഹപ്രവര്ത്തകയ്ക്കു നല്കുന്ന പിന്തുണ പൂര്വ്വാധികം ശക്തിപ്പെടുത്തുകയാണെന്ന് സംഘടന ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചു. അവളുടെ ഇച്ഛാശക്തിയെ നിലനിര്ത്തേണ്ടത് പ്രബുദ്ധരായ നമ്മള് ഒരോരുത്തരുടെയും കടമയാണെന്നും സംഘടന പറയുന്നു.
 | 

നീതിക്കായുള്ള പോരാട്ടത്തില്‍ അവള്‍ക്കൊപ്പം; നിലപാട് പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

സഹപ്രവര്‍ത്തകയ്ക്ക് നല്‍കുന്ന പിന്തുണ പൂര്‍വാധികം ശക്തിപ്പെടുത്തുന്നതായി സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍ ഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയാണെന്ന് സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണെന്നും സംഘടന പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു ശേഷം ആദ്യമായാണ് സംഘടന പ്രതികരിക്കുന്നത്. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ദിലീപ് ഇന്നലെ പുറത്തിറങ്ങിയിരുന്നു.

പോസ്റ്റ് വായിക്കാം

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!

അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!