അലന്‍സിയറിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍; ദിവ്യ ഗോപിനാഥിന് പിന്തുണയുമായി ഡബ്ല്യുസിസി

അലന്സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിന് പിന്തുണയുമായി വിമന് ഇന് സിനിമ കളക്ടീവ്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഡബ്ല്യുസിസി നടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മീ ടൂ വെളിപ്പെടുത്തല് നടത്താന് ധൈര്യം കാട്ടിയ ദിവ്യക്ക് ഉപാധിരഹിതമായ പിന്തുണ നല്കുന്നു. അവരെ വിശ്വസിക്കുകയും അവര്ക്കൊപ്പം നില്ക്കുകയും ചെയ്യുന്നുവെന്ന് പോസ്റ്റില് ഡബ്ല്യുസിസി പറയുന്നു.
 | 

അലന്‍സിയറിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍; ദിവ്യ ഗോപിനാഥിന് പിന്തുണയുമായി ഡബ്ല്യുസിസി

കൊച്ചി: അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിന് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഡബ്ല്യുസിസി നടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മീ ടൂ വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാട്ടിയ ദിവ്യക്ക് ഉപാധിരഹിതമായ പിന്തുണ നല്‍കുന്നു. അവരെ വിശ്വസിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നുവെന്ന് പോസ്റ്റില്‍ ഡബ്ല്യുസിസി പറയുന്നു.

ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ പല തവണ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ദിവ്യ വെളിപ്പെടുത്തിയത്. സെറ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നും മുറിയില്‍ അതിക്രമിച്ച് കയറി അനുവാദമില്ലാതെ ഒപ്പം കിടന്നതായും നടി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് എന്ന പോര്‍ട്ടലില്‍ ഇന്നലെയായിരുന്നു പേരു വെളിപ്പെടുത്താതെ നടി വെളിപ്പെടുത്തല്‍ നടത്തിയത്.

വ്യക്തിത്വം വെളിപ്പെടുത്താതെ ആരോപണമുന്നയിക്കുകയാണെന്ന അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായതോടെ താനാണ് അലന്‍സിയറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് വ്യക്തമാക്കി നടി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് പിന്തുണ അറിയിച്ചിരിക്കുന്നത്.

We pledge unconditional support to Divya Gopinath who has been brave enough to come out with her #metoo story. We believe her and stand by her. #believeher #timesup

Posted by Women in Cinema Collective on Tuesday, October 16, 2018