തൊഴില്‍ രംഗത്തെ പീഡനം തുറന്നു പറഞ്ഞ ഉപ്പും മുളകും നായികയ്ക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്; പോസ്റ്റ് കാണാം

സീരിയല് രംഗത്തെ തൊഴില് പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തിയ ഉപ്പും മുളകും സീരിയല് നായികയ്ക്ക് പിന്തുണയുമായി സിനിമയിലെ വനിതാ സംഘടന. ഞങ്ങള് മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന് വേണ്ടിയാണെന്ന് താരത്തിന് പിന്തുണ നല്കിക്കൊണ്ടുള്ള പോസ്റ്റില് ഡബ്ല്യുസിസി വിശദീകരിക്കുന്നു. തൊഴില് രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന് പോലീസിന് ഉത്തരവാദിത്വമുണ്ട്.
 | 

തൊഴില്‍ രംഗത്തെ പീഡനം തുറന്നു പറഞ്ഞ ഉപ്പും മുളകും നായികയ്ക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്; പോസ്റ്റ് കാണാം

സീരിയല്‍ രംഗത്തെ തൊഴില്‍ പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തിയ ഉപ്പും മുളകും സീരിയല്‍ നായികയ്ക്ക് പിന്തുണയുമായി സിനിമയിലെ വനിതാ സംഘടന. ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണെന്ന് താരത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള പോസ്റ്റില്‍ ഡബ്ല്യുസിസി വിശദീകരിക്കുന്നു. തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും ഞങ്ങളുണ്ടാകുമെന്നും സംഘടന വ്യക്തമാക്കുന്നു. ചലച്ചിത്ര രംഗത്ത് ഇപ്പോള്‍ എന്തുതരം ബുദ്ധിമുട്ടുണ്ടായാലും അക്കാര്യത്തില്‍ ഡബ്ല്യുസിസി എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നു വരുന്നത് പതിവായിരിക്കുകയാണ്.

ഇത് ഡബ്ല്യുസിസിക്കുള്ള അംഗീകാരമായാണ് കാണുന്നത്. എന്നാല്‍ ശമ്പളം വാങ്ങി നീതി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസിനോടോ മറ്റ് നീതി നിര്‍വ്വഹണ സംവിധാനങ്ങളോടോ ലക്ഷങ്ങള്‍ അംഗത്വ ഫീസായി കൈപ്പറ്റി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു പോരുന്ന ചലച്ചിത്ര രംഗത്തെ വന്‍ സംഘടനകളോടോ ചോദിക്കാത്ത ചോദ്യം, ഒരു വര്‍ഷം മാത്രം പ്രായമുള്ള, ഏതാനും സ്ത്രീകള്‍ മാത്രമുള്ള ഡബ്ല്യു.സി.സി.യോട് ചോദിക്കുന്നതിന് പിറകില്‍ നിഷ്‌ക്കളങ്കമായ താലപര്യമാണുള്ളത് എന്ന് കരുതുന്നില്ലെന്ന് സംഘടന പറയുന്നു. അതിന് പിന്നില്‍ സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ട്. ഈ ചോദ്യം ഏറ്റവും കൂടുതല്‍ ചോദിക്കുന്നത് നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനൊപ്പം നിന്നവരാണെന്നും സംഘടന പറയുന്നു.

പോസ്റ്റ് കാണാം

#അവൾക്കൊപ്പംഇന്നലെ ഒരു നടി സ്വന്തം തൊഴിൽ മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയൽ…

Posted by Women in Cinema Collective on Sunday, July 8, 2018