ദിലീപിന്റെ രാജി; എഎംഎംഎയുടെ നടപടി സ്വാഗതം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

ദിലീപിന്റെ രാജി വാങ്ങിയ എഎംഎംഎയുടെ നടപടി സ്വാഗതം ചെയ്ത് വിമന് ഇന് സിനിമ കളക്ടീവ്. കുറ്റാരോപിതനായ ദിലീപ് എഎംഎംഎയുടെ അംഗമല്ല എന്ന വാര്ത്ത സ്വാഗതം ചെയ്യുന്നതായി ഡബ്ല്യുസിസി ഫെയിസ്ബുക്കില് കുറിച്ചു. ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള് എടുക്കാന് എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിലും മുന്പ് ദിലീപിന്റെ സസ്പെന്ഷന് പിന്വലിച്ച നിലപാടിലും നിരാശ രേഖപ്പെടുത്തുന്നതായും ഡബ്ല്യുസിസി വ്യക്തമാക്കി. സമാന സംഭവങ്ങള് ഉണ്ടായാല് ഉദാഹരണമായി എടുത്തു കാണിക്കാവുന്ന പ്രവര്ത്തനവും തീരുമാനങ്ങളും സംഘടനയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതായിരുന്നു.
 | 

ദിലീപിന്റെ രാജി; എഎംഎംഎയുടെ നടപടി സ്വാഗതം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

ദിലീപിന്റെ രാജി വാങ്ങിയ എഎംഎംഎയുടെ നടപടി സ്വാഗതം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. കുറ്റാരോപിതനായ ദിലീപ് എഎംഎംഎയുടെ അംഗമല്ല എന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നതായി ഡബ്ല്യുസിസി ഫെയിസ്ബുക്കില്‍ കുറിച്ചു. ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിലും മുന്‍പ് ദിലീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നിലപാടിലും നിരാശ രേഖപ്പെടുത്തുന്നതായും ഡബ്ല്യുസിസി വ്യക്തമാക്കി. സമാന സംഭവങ്ങള്‍ ഉണ്ടായാല്‍ ഉദാഹരണമായി എടുത്തു കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും സംഘടനയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതായിരുന്നു.

അക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെയും , അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത അവര്‍ അവഗണിക്കുകയാണ്. രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉള്‍പ്പോരുകളും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും എഎംഎംഎയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമാ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

കുറ്റാരോപിതൻ ആയ ശ്രീ ദിലീപ് ഇപ്പോൾ A.M.M.Aയുടെ അംഗം അല്ല എന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ (മുൻപ് ശ്രീ ദിലീപിന്റെ സസ്പെൻഷൻ പിൻവലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും A.M.M.Aയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെയും , അവൾക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവർ അവഗണിക്കുകയാണ്.

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉൾപ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയിൽ നിന്നും , സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്നം അല്ല എന്നും മുഴുവൻ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങൾ പറയുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മാറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്‌ഷ്യം ആക്കിയിരുന്നത്. എങ്കിൽ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സംഘടനകൾക്കാവു.

WCC എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവർത്തിച്ചുകൊണ്ടിരിക്കും. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക , ശ്രുതി ഹരിഹരൻ എന്നിവരെ ഞങ്ങൾ പിന്തുണക്കുകയും , അവർക്കൊപ്പം ഈ ചെറുത്തുനില്പിൽ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു. WCC യോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്.

**************************************************************************
We welcome the news that Shri. Dileep, an alleged accused in the survivor’s case of sexual assault is no longer a member of A.M.M.A.; but have to express our disappointment at the way the Executive Committee of A.M.M.A has stepped away from taking rightful action prescribed in their byelaws by revoking the suspension of Shri Dileep that would have set a clear precedent for such cases in the future. Further the EC has chosen to continue ignoring its role and responsibility in triggering the resignation of the Survivor and her three colleagues who resigned in protest of the decision to reinstate Shri.Dileep.

It is unfortunate to witness contradictory statements, infighting and the decorative status of women in the organization at the time of #MeToo when many organizations in India are making progressive strides to support the harassed and distance the perpetrators. We condemn any attempt to deny the existence of sexual harassment in the Malayalam film industry and reject any attempts to normalize such oppressive behavior in our working environment. We reiterate the need to bring grievance redressal systems and introduce effective systems for the prevention of such incidents. As is evident from the statement of A.M.M.A member Ms. Sridevika, public statements made by the A.M.M.A office bearers are in clear contradiction of realities within the organization.

We would like to reinforce the fact that this is not about just one organization, it is about the entire industry – We strongly urge members of the industry to contact their respective unions & associations and understand their rights & responsibilities. Each welfare organization needs to work towards ensuring equality, welfare and safety for all its members at workplaces. Given the highly unionized structure of our industry, solutions would be far easier to institute. Historically unionization and creation of associations are to empower every member and give them a collective voice to raise issues about their welfare. Power then lays with the organization as a whole and not a selected few.

As WCC we recognize the power and influence of cinema in our societies and as responsible artists shall continue to work towards the betterment and welfare of the industry and our entire workforce. We laud the courage of individuals like Ms.Divya Gopinath, Ms. Sridevika & Ms Shruthi Hariharan, who are speaking up against atrocities at workspace and fully support their steps to bring the truth out.

We are thankful to the Government of Kerala for their assurance & action towards implementing proactive solutions. We also want to take this moment to thank everyone for your overwhelming support and are elated to announce the launch of our blog wcc.home.blog as a space to interact with the like minded.

#WCC

കുറ്റാരോപിതൻ ആയ ശ്രീ ദിലീപ് ഇപ്പോൾ A.M.M.Aയുടെ അംഗം അല്ല എന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും…

Posted by Women in Cinema Collective on Monday, October 22, 2018