മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറെന്ന് സമകാലിക മലയാളം വാരിക

സംഘ്പരിവാര് ഭീഷണി മൂലം പിന്വലിക്കേണ്ടി വന്ന എസ്. ഹരീഷിന്റെ നോവല് തുടര്ന്ന് പ്രസിദ്ധീകരിക്കാന് തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. വാരികയുടെ പത്രാധിപസമിതി പുറത്തിറക്കിയ ഔദ്യോഗിക വാര്ത്തക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്ത്താനാകില്ല. എഴുത്തുകാരന് നേരെ ഉയരുന്ന ഭീഷണിയില് ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള് തന്നെയാണ്. ഇപ്പോള് മുട്ടുമടക്കിയാല് നാളെ നമ്മള് മുട്ടിലിഴയേണ്ടിവരുമെന്നും വാര്ത്താക്കുറിപ്പില് പറയുന്നു.
 | 

മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറെന്ന് സമകാലിക മലയാളം വാരിക

കൊച്ചി: സംഘ്പരിവാര്‍ ഭീഷണി മൂലം പിന്‍വലിക്കേണ്ടി വന്ന എസ്. ഹരീഷിന്റെ നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. വാരികയുടെ പത്രാധിപസമിതി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരന് നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍ തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരിക ലോകവും പ്രസിദ്ധീകരണശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിത്. എസ്.ഹരീഷിന് സമകാലിക മലയാളം വാരികയുടെ പൂര്‍ണ പിന്തുണ അറിയിക്കുന്നു. മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ സമകാലിക മലയാളം വാരിക തയ്യാറാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നോവലിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സംഘ്പരിവാര്‍ സംഘടനകള്‍ എസ്. ഹരീഷിനെതിരെ സൈബര്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഹരീഷിനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഭീഷണികളുണ്ടായി. തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കാന്‍ ഹരീഷ് തീരുമാനിച്ചത്.