അമ്മയില്‍ നിന്ന് നടിമാരുടെ രാജി; മഞ്ജു വാര്യര്‍ എവിടെയെന്ന് സോഷ്യല്‍ മീഡിയ

ദിലീപിനെ തിരികെയെടുത്തതിനു പിന്നാലെ വിമന് ഇന് സിനിമ കളക്ടീവ് പ്രവര്ത്തകര് അമ്മയില് നിന്ന് രാജിവെച്ചപ്പോള് മഞ്ജു വാര്യര് എവിടെയെന്ന് സോഷ്യല് മീഡിയ. വനിതാ സംഘടനയുടെ രൂപീകരണത്തില് മുന്പന്തിയില് നില്ക്കുകയും എല്ലാ പ്രവര്ത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്ത മഞ്ജു വാര്യര് നടി ആക്രമിക്കപ്പെട്ടതിനു പിന്നില് ഗൂഢാലോചനയുണ്ടെന്ന് ആദ്യം സംശയം പ്രകടിപ്പിച്ച താരം കൂടിയാണ്.
 | 

അമ്മയില്‍ നിന്ന് നടിമാരുടെ രാജി; മഞ്ജു വാര്യര്‍ എവിടെയെന്ന് സോഷ്യല്‍ മീഡിയ

ദിലീപിനെ തിരികെയെടുത്തതിനു പിന്നാലെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ അമ്മയില്‍ നിന്ന് രാജിവെച്ചപ്പോള്‍ മഞ്ജു വാര്യര്‍ എവിടെയെന്ന് സോഷ്യല്‍ മീഡിയ. വനിതാ സംഘടനയുടെ രൂപീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്ത മഞ്ജു വാര്യര്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം സംശയം പ്രകടിപ്പിച്ച താരം കൂടിയാണ്.

ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഈ നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചതും മഞ്ജു വാര്യര്‍ രാജി വെക്കാത്തതും വനിതാ സംഘടനയിലെ കൂടിയാലോചനകള്‍ക്കു ശേഷമാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ദിലീപിനെ തിരിച്ചെടുത്തതോടെ അമ്മയില്‍ നിന്ന് രാജി വെക്കുകയാണെന്ന് ആക്രമിക്കപ്പെട്ട നടി വനിതാ സംഘടനയിലുള്ളവരെ അറിയിച്ചിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരും ഇതിന് പിന്തുണ നല്‍കുകയായിരുന്നു.