”ഹും ഡൂ യൂ ലൈക് ദ മോസ്റ്റ്?” സംഘപരിവാര്‍ പ്രവര്‍ത്തകന്റെ അബദ്ധ പ്രസംഗം വൈറല്‍; വീഡിയോ കാണാം

സംഘപരിവാറിനെയും നരന്ദ്ര മോഡിയെയും ട്രോള് ചെയ്യുന്ന വീഡിയോ സത്യമാണെന്ന് വിശ്വസിച്ച് പ്രസംഗിക്കുന്ന നേതാവിന്റെ വീഡിയോ വൈറല്. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഒരു കുട്ടിയെ എടുത്തുയര്ത്തി സംസാരിക്കുന്ന വീഡിയോയെക്കുറിച്ചാണ് നേതാവ് പരാമര്ശിക്കുന്നത്. ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് അര്ത്ഥം വരുന്ന ''ഹും ഡൂ യൂ ലൈക് ദ മോസ്റ്റ്?'' എന്ന് ട്രംപ് കുട്ടിയോട് ചോദിക്കുമ്പോള് മോഡി എന്ന് കുട്ടി മറുപടി പറയുന്നതാണ് വാട്ട്സാപ്പില് പ്രചരിക്കുന്ന വീഡിയോ.
 | 

”ഹും ഡൂ യൂ ലൈക് ദ മോസ്റ്റ്?” സംഘപരിവാര്‍ പ്രവര്‍ത്തകന്റെ അബദ്ധ പ്രസംഗം വൈറല്‍; വീഡിയോ കാണാം

സംഘപരിവാറിനെയും നരന്ദ്ര മോഡിയെയും ട്രോള്‍ ചെയ്യുന്ന വീഡിയോ സത്യമാണെന്ന് വിശ്വസിച്ച് പ്രസംഗിക്കുന്ന നേതാവിന്റെ വീഡിയോ വൈറല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു കുട്ടിയെ എടുത്തുയര്‍ത്തി സംസാരിക്കുന്ന വീഡിയോയെക്കുറിച്ചാണ് നേതാവ് പരാമര്‍ശിക്കുന്നത്. ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് അര്‍ത്ഥം വരുന്ന ”ഹും ഡൂ യൂ ലൈക് ദ മോസ്റ്റ്?” എന്ന് ട്രംപ് കുട്ടിയോട് ചോദിക്കുമ്പോള്‍ മോഡി എന്ന് കുട്ടി മറുപടി പറയുന്നതാണ് വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വീഡിയോ.

എന്നാല്‍ ഇത് ആരോ ഓഡിയോ മാറ്റി ട്രോള്‍ വീഡിയോയായി പോസ്റ്റ് ചെയ്തതാണെന്ന് മനസിലാക്കാതെയാണ് നേതാവിന്റെ പ്രസംഗം. മതാപിതാക്കള്‍ക്കൊപ്പമാണോ തനിക്കൊപ്പമാണോ വരാന്‍ ഇഷ്ടമെന്നാണ് ഒറിജിനല്‍ വീഡിയോയില്‍ ട്രംപ് ചോദിക്കുന്നത്. ട്രംപിനൊപ്പം എന്ന് കുട്ടി മറുപടി പറയുകയും ചെയ്യുന്നു. അമേരിക്കയില്‍ വരെ കുട്ടികള്‍ മോഡിയെ ഇഷ്ടമാണെന്ന് പറയുന്നു എന്നൊക്കെയാണ് നേതാവ് പറയുന്നത്.

പ്രസംഗവും നേതാവ് പരാമര്‍ശിക്കുന്ന വീഡിയോയും അതിനൊപ്പം ട്രംപിന്റെ ഒറിജിനല്‍ വീഡിയോയും ചേര്‍ത്തുകൊണ്ടുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

വീഡിയോ കാണാം

Posted by Sudheer Ibrahim on Friday, November 10, 2017