കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില് യുവതി അറസ്റ്റിലായി. ആക്രമണത്തിനിരയായ പുറത്തൂര് സ്വദേശി ഇര്ഷാദിന്റെ ഭാര്യ പെരുമ്പാവൂര് സ്വദേശി ഖൈറുന്നീസയാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് ഇവര്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കുറ്റിപ്പുറം പോലീസ് അറിയിച്ചു.
 | 

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നീസയാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കുറ്റിപ്പുറം പോലീസ് അറിയിച്ചു.

ഇര്‍ഷാദ് ഖൈറുന്നീസയുടെ രണ്ടാം ഭര്‍ത്താവാണ്. ഇയാള്‍ വീണ്ടും വിവാഹത്തിന് ഒരുങ്ങിയതാണ് ഖൈറുന്നീസയെ പ്രകോപിപ്പിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു. കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ചാണ് ഖൈറുന്നീസ് ഇര്‍ഷാദിന്റെ ലിംഗം ഛേദിച്ചത്.

താനാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന് ഖൈറുന്നീസ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ തന്നെയാണ് ലിംഗം മുറിച്ചതെന്നായിരുന്നു ഇര്‍ഷാദിന്റെ മൊഴി. പിന്നീട് നടന്ന അന്വേഷണത്തിനു ശേഷമാണ് പോലീസ് ഖൈറുന്നീസയെ കസ്റ്റഡിയില്‍ എടുത്തത്.