അടിമാലിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തെ കാട്ടാന ആക്രമിച്ചു; വീഡിയോ

ഇവര് സഞ്ചരിച്ച രണ്ട് ജീപ്പുകളില് ഒരെണ്ണം കാട്ടാന മറിച്ചിട്ടു.
 | 
അടിമാലിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തെ കാട്ടാന ആക്രമിച്ചു; വീഡിയോ

അടിമാലി: അടിമാലിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തെ കാട്ടാന ആക്രമിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിലെ കുറത്തി കുടി ബൂത്തിലെ ഉദ്യോഗസ്ഥരെയും സഹായികളെയുമാണ് കാട്ടാന ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ച രണ്ട് ജീപ്പുകളില്‍ ഒരെണ്ണം കാട്ടാന മറിച്ചിട്ടു. ജീപ്പിന്റെ ആക്‌സില്‍ റേസ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാന ആക്രമിക്കുകയായിരുന്നു.

അടിമാലി-കുറത്തികുടി റോഡില്‍ കാട്ടാന ശല്യം വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സംഘം ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാട്ടാന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണം.

അടിമാലി ഗ്രാമപഞ്ചായത്തിലെ കുറത്തി കുടി ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അടിമാലിക്ക് തിരികെ വന്നവരെ കാട്ടാന ജീപ്പ് ആക്രമിക്കുന്നു

Posted by Idukki News on Wednesday, April 24, 2019