കാടിറങ്ങിയ ‘ചിന്നത്തമ്പി’യെ തളയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു, പരിഭ്രാന്തരായി ജനങ്ങള്‍; വീഡിയോ

ദിവസങ്ങളായി ഉദുമല്പേട്ടയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി ചുറ്റിത്തിരിയുന്ന ചിന്നത്തമ്പിയെന്ന ഒറ്റയാനെ തളയ്ക്കാനുള്ള ശ്രമങ്ങള് പുരോഗമിക്കുന്നു. ആനയെ കാട്ടിലേക്ക് തിരികെ വിടാനായി മണിക്കൂറുകളായി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ടോപ് സ്ലിപ്പില് നിന്ന് കൊണ്ട് വന്ന കലീം എന്ന താപ്പാനയെ ഉപയോഗിച്ച് ചിന്നത്തമ്പിയെ ലോറിയില് കയറ്റാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാഴ്ച്ച മുന്പ് കോയമ്പത്തൂര്, കണുവായ്, പന്നിമട ഗ്രാമപ്രദേശങ്ങളില് ഇറങ്ങിയ 2 കാട്ടാനകളില് ഒരാളാണ് ചിന്നത്തമ്പി. ജനങ്ങള് പരിഭ്രാന്തരായതോടെ ചിന്നത്തമ്പിയെ താപ്പനയെ ഉപയോഗിച്ച് പൊള്ളാച്ചിക്ക് സമീപം ടോപ് സ്ലിപ്പ് വനത്തിലും വിട്ടിരുന്നു.
 | 
കാടിറങ്ങിയ ‘ചിന്നത്തമ്പി’യെ തളയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു, പരിഭ്രാന്തരായി ജനങ്ങള്‍; വീഡിയോ

ഉദുമല്‍പേട്ട: ദിവസങ്ങളായി ഉദുമല്‍പേട്ടയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി ചുറ്റിത്തിരിയുന്ന ചിന്നത്തമ്പിയെന്ന ഒറ്റയാനെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ആനയെ കാട്ടിലേക്ക് തിരികെ വിടാനായി മണിക്കൂറുകളായി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ടോപ് സ്ലിപ്പില്‍ നിന്ന് കൊണ്ട് വന്ന കലീം എന്ന താപ്പാനയെ ഉപയോഗിച്ച് ചിന്നത്തമ്പിയെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാഴ്ച്ച മുന്‍പ് കോയമ്പത്തൂര്‍, കണുവായ്, പന്നിമട ഗ്രാമപ്രദേശങ്ങളില്‍ ഇറങ്ങിയ 2 കാട്ടാനകളില്‍ ഒരാളാണ് ചിന്നത്തമ്പി. ജനങ്ങള്‍ പരിഭ്രാന്തരായതോടെ ചിന്നത്തമ്പിയെ താപ്പനയെ ഉപയോഗിച്ച് പൊള്ളാച്ചിക്ക് സമീപം ടോപ് സ്ലിപ്പ് വനത്തിലും വിട്ടിരുന്നു.

പിന്നീട് തിരികെയെത്തിയ ചിന്നത്തമ്പി വനപാലകര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഒരു രാത്രി കൊണ്ട് 100 കിലോമീറ്ററിലധികം ചിന്നത്തമ്പി സഞ്ചരിച്ചതായി നാട്ടുകാര്‍ പറയുന്നു. നിലവില്‍ ആരെയും ചിന്നത്തമ്പി ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കാട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറാകാത്തത് പ്രതിസന്ധിയാവുകയാണ്. പ്രദേശത്തെ കൃഷിത്തോട്ടങ്ങളില്‍ ചിന്നത്തമ്പി വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.

വീഡിയോ കാണാം.

ചിന്നത്തമ്പി ആന മുതുമലൈ ഫോറസ്റ്റിൽ നിന്നും നാട്ടിലേക്കിറിങ്ങി !!

#Flash_News_Chinnathampi_Elephant #ചിന്നത്തമ്പി ആന മുതുമലൈ ഫോറസ്റ്റിൽ നിന്നും നാട്ടിലേക്കിറിങ്ങി !!അട്ടപ്പാടിയുടെ അടുത്തുള്ള തടാകത്ത് നിന്നും കഴിഞ്ഞ 29-01-2019 ന് വിനായകനെയും ചിന്നത്തമ്പിയേയും കുമുക്കി ആനകൾ ഉപയോഗിച്ച് പിടിച്ച് മുതുമലൈ ഫോറസ്റ്റിൽ വിടുകയുണ്ടായി എന്നാൽ അതിൽ ചിന്നത്തമ്പിൽ കഴിഞ്ഞ ദിവസ്സങ്ങളായി ഫോറസ്റ്റിൽ നിന്നും ജനവാസമുള്ള സിറ്റിക്കുള്ളിൽ പുറത്തിറങ്ങിയിരുന്നു എന്നാൽ ഫോറസ്റ്റ് ഓഫീസർമാർ വീണ്ടും ഉൾകാടുകളിൽ കൊണ്ട്പോയി വിട്ടുവെങ്കിലും ഇന്ന് വീണ്ടും ജനവാസമുള്ള വെള്ളാച്ചി മടത്തുക്കളും ഭാഗങ്ങളിൽ നാട്ടിലിറങ്ങി നടക്കുന്നു !!#சின்னத்தம்பி #Elephant #Chinnathampi

Posted by Attappadi on Sunday, February 3, 2019