രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

രക്ഷാപ്രവര്ത്തനം സൈന്യത്തെ ഏല്പ്പിച്ചല്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് ബിജെപി കേരള ഘടകം. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ രീതിയില് പ്രകൃതി ദുരന്തങ്ങളെ നേരിട്ട മറ്റു സംസ്ഥാനങ്ങളെല്ലാം സൈന്യത്തെയാണ് ദുരിതാശ്വാസ പ്രവര്ത്തനം ഏല്പിച്ചത്.
 | 

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിച്ചല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി കേരള ഘടകം. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ രീതിയില്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട മറ്റു സംസ്ഥാനങ്ങളെല്ലാം സൈന്യത്തെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനം ഏല്‍പിച്ചത്.

കേരളം മാത്രം എന്തിനാണ് വാശി പിടിക്കുന്നതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. ഇത് ഗുരുതര വീഴ്ചയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനമാണ് മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായത്. എന്നാല്‍ ഇവിടെ മറ്റു വകുപ്പുകളുടെ നേതൃത്വത്തില്‍ പട്ടാളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ്.

ഇത് പരാജയമാണെന്നും ചെങ്ങന്നൂരിലെയും മറ്റും അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.