പണിമുടക്ക് പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

പണിമുടക്ക് പിന്വലിക്കില്ലെന്ന് കെഎസ്ആര്ടിസി ജീവനക്കാര്. ജീവനക്കാരുടെ പ്രശ്നങ്ങള് നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടും തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് തങ്ങള് അനിശ്ചിതകാല സമരത്തിനൊരുങ്ങിയതെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള് പറഞ്ഞു. ഇന്ന് അര്ദ്ധരാത്രി മുതല് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.
 | 
പണിമുടക്ക് പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: പണിമുടക്ക് പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് തങ്ങള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങിയതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാരും ബോര്‍ഡുമായി ഭാരവാഹികള്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയതാണെന്നും ചര്‍ച്ചയില്‍ ഉടലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. പണിമുടക്കാനുള്ള ജനാതിപത്യ അവകാശം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുണ്ടെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസതയില്ലാത്ത മാനേജ്‌മെന്റാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയെ നയിക്കുന്നതെന്നും സംയുക്ത യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നേരത്തേ പണിമുടക്ക് തടഞ്ഞ കോടതി ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ഹാജരാകണമെന്ന് യൂണിയന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടക്കും. എന്നാല്‍ ഏതു ചര്‍ച്ചയിലും പങ്കെടുക്കുമെന്നും പണിമുടക്ക് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നുമാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.