മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കാന്‍ തീരുമാനം

വരുന്ന മണ്ഡലകാലത്ത് ശബരിമലയില് ദര്ശനം അനുവദിക്കാന് തീരുമാനം.
 | 
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കാന്‍ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും ദര്‍ശനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

ദര്‍ശനത്തിനായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെയും പ്രവേശിപ്പിക്കും. വിര്‍ച്വല്‍ ക്യൂവിലൂടെയായിരിക്കും പ്രവേശനം. ക്യൂവില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ആന്റിജന്‍ ടെസ്റ്റ് നടത്തും.

സന്നിധാനത്ത് നടപ്പന്തലില്‍ വിരിവെച്ച് കിടക്കാന്‍ ആരെയും അനുവദിക്കില്ല. രാത്രി തങ്ങാനും അനുവാദമുണ്ടാകില്ല.