ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് യുവതിക്ക് നേരെ ജാതീയ അധിക്ഷേപം

ശബരിമല വിഷയത്തില് അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് നേരെ ജാതീയ അധിക്ഷേപവും തെറി വിളിയും. അത്തോളി സ്വദേശിയും മടപ്പള്ളി ഗവണ്മെന്റ് കോളേജില് ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിനിയുമായ അഞ്ജു അമരാന്റയ്ക്ക് നേരെയാണ് സൈബിറിടത്തില് ആക്രമണമുണ്ടായിരിക്കുന്നത്. പത്മലോചനന് നായര് എന്ന വ്യാജ പ്രൊഫൈലില് നിന്നാണ് ജാതിയധിക്ഷേപം. ഇയാള്ക്കെതിരെ സൈബര് സെല്ലിന് പരാതി നല്കാനുള്ള ശ്രമത്തിലാണ് അഞ്ജു.
 | 

ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് യുവതിക്ക് നേരെ ജാതീയ അധിക്ഷേപം

കൊച്ചി: ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് നേരെ ജാതീയ അധിക്ഷേപവും തെറി വിളിയും. അത്തോളി സ്വദേശിയും മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുമായ അഞ്ജു അമരാന്റയ്ക്ക് നേരെയാണ് സൈബിറിടത്തില്‍ ആക്രമണമുണ്ടായിരിക്കുന്നത്. പത്മലോചനന്‍ നായര്‍ എന്ന വ്യാജ പ്രൊഫൈലില്‍ നിന്നാണ് ജാതിയധിക്ഷേപം. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് അഞ്ജു.

‘പണ്ട് നീയുള്‍പ്പെടുന്ന കീഴ്ജാതിയിലെ പെണ്‍പിള്ളാര്‍ പ്രായമറിയിച്ചാല്‍ നായന്മാര്‍ക്കായിരുന്നു അവകാശം. സംശയമുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ’ എന്നാണ് പത്മലോചനന്‍ നായരുടെ ഒരു കമന്റ്. അഞ്ജുവിനെ അപമാനിക്കുന്ന തെറിവിളികളാണ് ഒരോ കമന്റിലുമുള്ളത്. താഴ്ന്ന ജാതിയെന്നും പുലയിയെന്നും തുടങ്ങി നിരവധി അധിക്ഷേപപരമായ വാക്കുകള്‍ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ട്. സൈബറിടത്തില്‍ ശബരിമല വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച നിരവധി സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

അഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

* ആചാരപ്രകാരം ‘അന്തസ്സുള്ള നായര്‍സ്ത്രീ’ എന്നൊന്നില്ല. ആചാരപ്രകാരം ഉള്ളത് ‘ശൂദ്രസ്ത്രീ’ ആണ്.

* ആചാരപ്രകാരം നമ്പൂതിരി കുടുംബത്തിലെ മൂത്ത ആണിന് മാത്രമാണ് സ്വസമുദായത്തില്‍ നിന്ന് വേളി കഴിക്കാന്‍ അവകാശമുള്ളത്.

* ഇല്ലത്തെ മൂത്ത നമ്പൂരിക്ക് സ്വസമുദായത്തില്‍ നിന്ന് ഒരു വേളി എങ്കിലും കഴിച്ചാലേ ശൂദ്ര സ്ത്രീയുമായി/സ്ത്രീകളുമായി സംബന്ധം പാടുള്ളൂ.

*ഇല്ലാത്തെ രണ്ടാമത്തേതു മുതലുള്ള ആണ്മക്കള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്ന് വേളി നിഷിദ്ധമാണ്. ജീവിതകാലം മുഴുവന്‍ ശൂദ്രസ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെട്ടു ജീവിക്കാനാണ് ആചാര പ്രകാരം അവരുടെ വിധി.

* ഇല്ലത്തെ മുഴുവന്‍ സ്വത്തിനും അവകാശി മൂത്ത മകനാണ്. രണ്ടാമത്തെ മകന്‍ മുതലുള്ളവര്‍ക്ക് ഇല്ലത്തെ സ്വത്തില്‍ ചില്ലിക്കാശിന്റെ അവകാശമില്ല.

* ശൂദ്ര സ്ത്രീകളുമായുള്ള സംബന്ധത്തില്‍ നമ്പൂരിക്ക് പിറക്കുന്ന കുട്ടികള്‍ക്ക് നമ്പൂരിയുടെ കുടുംബസ്വത്തില്‍ അവകാശം ഒന്നുമില്ല. മക്കള്‍ എന്ന സ്ഥാനം പോലുമില്ല.

* ശൂദ്രസ്ത്രീയില്‍ നമ്പൂരിക്ക് ഉണ്ടാവുന്ന മക്കള്‍ ശൂദ്രരും, അങ്ങനെ തൊട്ടുകൂടാത്തവരും ആണ്. സ്വന്തം മക്കള്‍ തൊട്ടുകൂടാത്തവരാകുന്ന ഗംഭീര ആചാരം നമ്പൂതിരിമാര്‍ക്ക് മാത്രം സ്വന്തം.

* ഈ കാര്യത്തിലൊക്കെ ആചാരം മാറ്റാം. ഇളയ നമ്പൂരിമാര്‍ക്കും വിവാഹം കഴിക്കാന്‍ അനുവാദം കൊടുത്തതും അവര്‍ക്കും കുടുംബസ്വത്തില്‍ അവകാശം കൊടുത്തതും സായിപ്പുണ്ടാക്കിയ നിയമങ്ങളാണ്. സ്വന്തമായി അല്പം ദ്രവ്യം കിട്ടും എന്നായപ്പോള്‍ സകല അപ്ഫന്‍ നമ്പൂരിമാരും നൂറ്റാണ്ടുകളുടെ ആചാരവും പാരമ്പര്യവും ഒക്കെ മറന്നു.

* രാഹുല്‍ ഈശ്വരന്‍ നമ്പൂരിയുടെ ഭാര്യയായി എന്നൊക്കെ വീമ്പു പറയാമെങ്കിലും ആചാരപ്രകാരം നിങ്ങളെ ഒരിക്കലും ദീപ അന്തര്‍ജ്ജനം എന്നു വിളിക്കില്ല. നിങ്ങള്‍ ദീപ രാഹുല്‍ ഈശ്വര്‍ എന്ന വിളികൊണ്ടു തൃപ്തിപ്പെട്ടുകൊള്ളണം.

* എനിക്കും രാഹുലിനും വിവാഹം കഴിക്കാന്‍ ഇഷ്ടമാണെങ്കില്‍ തനിക്കെന്തെഡോ തുളസീദാസേ എന്ന് ദീപാ ശൂദ്രസ്ത്രീ. അതല്ലേ ദീപേ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന യുവതികളും ചോദിക്കുന്നത് പോകാന്‍ എനിക്കും എന്നെ കാണാന്‍ അയ്യപ്പനും ഇഷ്ടമാണെങ്കില്‍ അതിനിടയില്‍ കയറാന്‍ ഈ നിങ്ങള്‍ ആരാണ്

* നിങ്ങള്‍ക്ക് ബ്രാഹ്മണനെ വിവാഹം കഴിക്കാന്‍ ആചാരങ്ങള്‍ മാറ്റി വയ്ക്കാന്‍ ആരുടെയും അനുവാദം വേണ്ട. പക്ഷെ സുപ്രീം കോടതി പറഞ്ഞാലും ചിലത് മാറ്റാന്‍ നിങ്ങള്‍ സമ്മതിക്കില്ല പോലും! അതങ്ങ്…