ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരായ അശ്ലീല പ്രചരണം; വനിതാ കമ്മീഷന്‍ കേസെടുത്തു

എയിഡ്സ് ബോധവല്ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്ളാഷ് മോബില് പങ്കെടുത്ത പെണ്കുട്ടികള്ക്കെതിരെ അശ്ലീല പ്രചരണം നടത്തിവര്ക്കെതിരെ കേസ്. സോഷ്യല് മീഡിയയില് അശ്ലീലം പറഞ്ഞവര്ക്കെതിരെ വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയില് പങ്കെടുത്ത സ്വകാര്യ കോളേജ് വിദ്യാര്ത്ഥിനികള്ക്കു നേരെ മതമൗലികവാദികളുടെ കടുത്ത ആക്രമണമാണ് സോഷ്യല് മീഡിയയില് ഉണ്ടായത്.
 | 

ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരായ അശ്ലീല പ്രചരണം; വനിതാ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: എയിഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചരണം നടത്തിവര്‍ക്കെതിരെ കേസ്. സോഷ്യല്‍ മീഡിയയില്‍ അശ്ലീലം പറഞ്ഞവര്‍ക്കെതിരെ വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ മതമൗലികവാദികളുടെ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് നല്‍കാനും സൈബര്‍ സെല്ലിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജിമിക്കി കമ്മല്‍ പാട്ടിന് നൃത്തം ചെയ്ത പെണ്‍കുട്ടികളെ ‘മര്യാദ’ പഠിപ്പിക്കാന്‍ സൈബര്‍ ആങ്ങളമാരുടെ തിരക്കായിരുന്നു വൈറലായ വീഡിയോയുടെ കമന്റ് ബോക്‌സില്‍