നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ഫ്ളവേഴ്സ് ടിവിയിലെ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് സ്വമേധയാ കേസെടുത്തത്. സംവിധായകന് തന്നോട് മോശമായി പെരുമാറിയെന്നും എതിര്ത്തപ്പോള് മാനസികമായി പീഡിപ്പിക്കുകയും സീരിയലില് നിന്ന് മ്ാറ്റിയെന്നുമായിരുന്നു നിഷ സാരംഗിന്റെ വെളിപ്പെടുത്തല്
 | 

നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടിവിയിലെ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നും എതിര്‍ത്തപ്പോള്‍ മാനസികമായി പീഡിപ്പിക്കുകയും സീരിയലില്‍ നിന്ന് മ്ാറ്റിയെന്നുമായിരുന്നു നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍

നിഷയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സംവിധാകനെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞിരുന്നു. സീരിയലില്‍ ഇനി അഭിനയിക്കില്ലെന്നും പ്രഖ്യാപിച്ച നിഷയുമായി ചാനല്‍ അധികൃതര്‍ ചര്‍ച്ച നടത്തുകയും ഒടുവില്‍ സീരിയലില്‍ തുടരാമെന്ന് ധാരണയാകുകയും ചെയ്തിരുന്നു.

എന്നാല്‍ സംവിധായകനെ മാറ്റണമെന്നാണ് നിഷ ആവശ്യപ്പെട്ടതെന്നാണ് സൂചന. ചലച്ചിത്ര, സീരിയല്‍ രംഗത്തുള്ള സംഘടനകള്‍ നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.