ചുംബന സംഗമം തടയില്ലെന്ന് യുവമോർച്ച

സദാചാര പോലീസിംഗിനെതിരെ നാളെ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന ചുംബന സംഗമവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ. പരസ്പരം ചുംബിക്കാനല്ല തീരുമാനമെന്നും സദാചാര പോലീസിനെതിരെ തങ്ങൾ ഉയർത്തുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സംഘാടനകരായ രാഹുൽ പശുപാലൻ, ജിജോ കുര്യാക്കോസ് എന്നിവർ അറിയിച്ചു.
 | 
ചുംബന സംഗമം തടയില്ലെന്ന് യുവമോർച്ച

കൊച്ചി:
സദാചാര പോലീസിംഗിനെതിരെ നാളെ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന ചുംബന സംഗമവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ. പരസ്പരം ചുംബിക്കാനല്ല തീരുമാനമെന്നും സദാചാര പോലീസിനെതിരെ തങ്ങൾ ഉയർത്തുന്ന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സംഘാടനകരായ രാഹുൽ പശുപാലൻ, ജിജോ കുര്യാക്കോസ് എന്നിവർ അറിയിച്ചു.

നാളെ അഞ്ച് മണിക്ക് മറൈൻഡ്രൈവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 800-ഓളം പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കൂട്ടായ്മയിലെത്തുന്നവരിൽ താൽപര്യമുള്ളവർക്ക് ചുംബിക്കാമെന്നും സംഘാടകർ വ്യക്തമാക്കി.

അതേസമയം, ചുംബന സമരം തടയില്ലെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർകുമാർ പറഞ്ഞു. ചുംബനത്തിനെതിരെയല്ല അനാശാസ്യത്തിനെതിരെയാണ് തങ്ങളുടെ സമരമെന്നും സുധീർ പറഞ്ഞു. കോഴിക്കോട് ഡൗൺ ടൗൺ കഫെക്കെതിരെ നടന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജികമാക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

കോഴിക്കോട് നടന്ന സദാചാര പോലീസിംഗിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ പ്രചരണത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. പ്രമുഖ സിനിമാ താരങ്ങളും യുവ രാഷ്ട്രീയ നേതാക്കളും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.