ലോക്ക് ഡൗണ്‍; വ്യായാമങ്ങള്‍ വീടിനുള്ളില്‍ ചെയ്യണമെന്ന് നിര്‍ദേശം

ലോക്ക് ഡൗണ് കാലത്ത് വ്യായാമങ്ങള് വീടിനുള്ളിലോ കോമ്പൗണ്ടിലോ ചെയ്യണമെന്ന് നിര്ദേശം.
 | 
ലോക്ക് ഡൗണ്‍; വ്യായാമങ്ങള്‍ വീടിനുള്ളില്‍ ചെയ്യണമെന്ന് നിര്‍ദേശം

പാലക്കാട്: ലോക്ക് ഡൗണ്‍ കാലത്ത് വ്യായാമങ്ങള്‍ വീടിനുള്ളിലോ കോമ്പൗണ്ടിലോ ചെയ്യണമെന്ന് നിര്‍ദേശം. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യക്തികള്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പലരും പ്രഭാത നടത്തം, ജോഗിങ് തുടങ്ങിയവയ്ക്കായി പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത് അണുപ്രസരണത്തിന് കാരണമായേക്കാവുന്നതിനാല്‍ നിര്‍ബന്ധമായും ഇത്തരം വ്യായാമങ്ങള്‍ വീട്ടിനകത്തു വെച്ച് ചെയ്യാന്‍ ശ്രമിക്കുക. ലോക്ക് ഡൗണ്‍ കാലത്ത് വളരെ അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടിനോ കോമ്പൗണ്ടിനോ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്നും നടത്തം അടക്കമുള്ള വ്യായാമങ്ങള്‍ നിരത്തുകള്‍ ഉപയോഗിക്കാതെ വീട്ടിലോ കോമ്പൗണ്ടിലോ സാമൂഹിക അകലം പാലിച്ചു കൊണ്ട് ചെയ്യണമെന്നും അറിയിപ്പ് പറയുന്നു.

ലോക്ക് ഡൗണ്‍; വ്യായാമങ്ങള്‍ വീടിനുള്ളില്‍ ചെയ്യണമെന്ന് നിര്‍ദേശം

കൊറോണ ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലാ കളക്ടറാണ് ഈ അറിയിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.