ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ചു; യതീഷ് ചന്ദ്രയോട് വിശദീകരണം തേടി ഡിജിപി; വീഡിയോ

ലോക്ക് ഡൗണ് ലംഘിച്ചവരെ ഏത്തമിടീച്ച് കണ്ണൂര് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര.
 | 
ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ചു; യതീഷ് ചന്ദ്രയോട് വിശദീകരണം തേടി ഡിജിപി; വീഡിയോ

കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ച് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര. കണ്ണൂര്‍ അഴീക്കലില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. പട്രോളിംഗിനിടെ കടയുടെ മുന്നില്‍ കൂട്ടംകൂടി നിന്നവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓടാന്‍ കഴിയാതെ നിന്ന മൂന്നു പേരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഏത്തമിടീച്ചത്. ഇതിനെതിരെ സംസാരിച്ച ഒരു സ്ത്രീയെ പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യതീഷ് ചന്ദ്രയോട് വിശദീകരണം തേടി. പരസ്യമായി ശിക്ഷ നടപ്പാക്കിയ സംഭവത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ യതീഷ് ചന്ദ്രയുടെ വിശദീകരണത്തിന് ശേഷം തീരുമാനമെടുക്കും. അതേസമയം നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് ഈ നടപടിയെന്നാണ് യതീഷ് ചന്ദ്ര വിശദീകരിച്ചത്.

വീഡിയോ കാണാം

നാലുമണിക്ക് പാലു മേടിക്കാൻ പോകാനിരുന്നതാ. ഈ വീഡിയോ കണ്ട് വേണ്ടെന്നു വച്ചു..കട്ടൻകാപ്പിയാ ആരോഗ്യത്തിനു നല്ലത്.☺

Posted by Murari Uthaman on Saturday, March 28, 2020