സുഹൃത്തിനെ ബൈക്കിന്റെ താക്കോലുപയോഗിച്ച കൊലപ്പെടുത്തിയ കോട്ടയം സ്വദേശി പിടിയില്‍

സുഹൃത്തിനെ ബൈക്കിന്റെ താക്കോലുപയോഗിച്ച കൊലപ്പെടുത്തിയയാള് പിടിയില്. കോട്ടയം മറ്റത്തിപ്പാറ നരിക്കുന്നേല് ജിന്റോയാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈല് ഫോണ് വിവരങ്ങള് ശേഖരിച്ച് നടത്തിയ അന്വേഷണത്തില് ഇല്ലിക്കല്കല്ലില് ഒളിച്ചു താമസിക്കുകയാണെന്ന് പോലീസിന് വ്യക്തമായി. തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്.
 | 

സുഹൃത്തിനെ ബൈക്കിന്റെ താക്കോലുപയോഗിച്ച കൊലപ്പെടുത്തിയ കോട്ടയം സ്വദേശി പിടിയില്‍

കോട്ടയം: സുഹൃത്തിനെ ബൈക്കിന്റെ താക്കോലുപയോഗിച്ച കൊലപ്പെടുത്തിയയാള്‍ പിടിയില്‍. കോട്ടയം മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇല്ലിക്കല്‍കല്ലില്‍ ഒളിച്ചു താമസിക്കുകയാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്.

കഴിഞ്ഞ മെയ് എട്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 500 രൂപയുമായി ബന്ധപ്പെട്ടു നടന്ന വാക്കേറ്റത്തിനൊടുവില്‍ സുഹൃത്തായ മുരളീധരന്‍ നായരെ ജിന്റോ ബൈക്കിന്റെ താക്കോലുപയോഗിച്ച് കുത്തുകയായിരുന്നു. മുരളീധരന്‍ നായരുടെ കണ്ണിലാണ് ജിന്റോ കുത്തിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ നിലത്ത് വീണ ഇയാളുടെ തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

മദ്യലഹരിയിലായിരുന്നു മുരളീധരന്‍. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഇയാള്‍ തിരികെ വീട്ടിലെത്തിയെങ്കിലും പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ വിവരം പുറത്തായതോടെ ജിന്റോ ഒളിവില്‍ പോയി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.