തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തലക്കടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി; വീഡിയോ

യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തലക്കടിച്ച് വീഴ്ത്തി ക്രൂരമായി മര്ദ്ദിച്ച് ഡിസിസി ജനറല് സെക്രട്ടറി
 | 
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തലക്കടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി; വീഡിയോ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തലക്കടിച്ച് വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി. മാരായമുട്ടത്ത് കഴിഞ്ഞ മൂന്നാം തിയതി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിനാണ് ക്രൂരമായ മര്‍ദ്ദനം ഏറ്റത്. ബൈക്കിലെത്തിയ ഡിസിസി സെക്രട്ടറി സുരേഷും സുഹൃത്ത് രാജീവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മാരായമുട്ടം സഹകരണ ബാങ്കിന് മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം.

ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ജോസിനെ ചവിട്ടുന്നത് വീഡിയോയില്‍ കാണാം. സുരേഷിന്റെ സഹോദരന്‍ മാരായമുട്ടം സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജോസ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷും സഹോദരന്‍മാരും സുഹൃത്തും ജോസിനെ സമീപിച്ചിരുന്നു.

എന്നാല്‍ ജോസ് ഇതിന് തയ്യാറാവാത്തതാണ് ആക്രമണത്തിന് കാരണം. മൂന്നാം തിയതി രാവിലെ 11 മണിക്ക് ബാങ്കിന് മുന്നില്‍ വെച്ച് സുരേഷും രാജീവും ചേര്‍ന്ന് ജോസിനെ ആക്രമിക്കുകയായിരുന്നു.

വീഡിയോ കാണാം

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂര മര്‍ദനം..

Posted by Razi Vadakara on Thursday, February 13, 2020

കടപ്പാട്: കൈരളി ന്യൂസ്‌