തീയേറ്റര്‍ സമരം; ഇതരഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

മലയാള ചലച്ചിത്രങ്ങള്ക്ക് വിലക്കേര്പ്പെടുത്തി ഇതരഭാഷാ ചിത്രങ്ങള് പ്രദര്ശിപ്പിക്കാന് അനുവദിക്കില്ലെന്ന് യൂത്ത് കോണ്ഗ്രസ്. മലയാളം സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തീയേറ്റര് സമരത്തിലാണ് യൂത്ത് കോണ്ഗ്രസ് ഈ നിലപാടെടുത്തത്. സമരം ഒത്തുതീര്പ്പാക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന് കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
 | 

തീയേറ്റര്‍ സമരം; ഇതരഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇതരഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. മലയാളം സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തീയേറ്റര്‍ സമരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഈ നിലപാടെടുത്തത്. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെലുണ്ടാകാത്ത സാഹചര്യത്തില്‍ ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫെഡറേഷന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും. ഈ സാഹചര്യത്തിലാണ് ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് എത്തിയത്.