ബാഹുബലി സ്റ്റൈലില്‍ ആനയുടെ കൊമ്പില്‍ പിടിച്ച യുവാവിന് സംഭവിച്ചത്; വീഡിയോ കാണാം

ബാഹുബലി സ്റ്റൈലില് കൊമ്പില് പിടിച്ച് ആനപ്പുറത്ത് കയറാന് ശ്രമിച്ച യുവാവിനെ ആന തട്ടിയെറിഞ്ഞു. തൊടുപുഴയിലാണ് സംഭവം. പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് സാഹസത്തിന് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. ഞായറാഴ്ച അവധിയാഘോഷത്തിനിടെ റബര് തോട്ടത്തില് തളച്ചിരുന്ന ആനയെ കണ്ടപ്പോള് ആവേശം മൂത്താണ് യുവാവ് ബാഹുബലിയാകാന് ശ്രമിച്ചത്. പാപ്പാന്മാര് ആനയുടെ സമീപത്ത് ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ടായിരുന്നു യുവാവ് തുടങ്ങിയത്.
 | 

ബാഹുബലി സ്റ്റൈലില്‍ ആനയുടെ കൊമ്പില്‍ പിടിച്ച യുവാവിന് സംഭവിച്ചത്; വീഡിയോ കാണാം

തൊടുപുഴ: ബാഹുബലി സ്റ്റൈലില്‍ കൊമ്പില്‍ പിടിച്ച് ആനപ്പുറത്ത് കയറാന്‍ ശ്രമിച്ച യുവാവിനെ ആന തട്ടിയെറിഞ്ഞു. തൊടുപുഴയിലാണ് സംഭവം. പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് സാഹസത്തിന് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. ഞായറാഴ്ച അവധിയാഘോഷത്തിനിടെ റബര്‍ തോട്ടത്തില്‍ തളച്ചിരുന്ന ആനയെ കണ്ടപ്പോള്‍ ആവേശം മൂത്താണ് യുവാവ് ബാഹുബലിയാകാന്‍ ശ്രമിച്ചത്. പാപ്പാന്‍മാര്‍ ആനയുടെ സമീപത്ത് ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ടായിരുന്നു യുവാവ് തുടങ്ങിയത്.

പഴം വാങ്ങി ആനയുടെ നേരെ നീട്ടി. ആന പഴം വാങ്ങി തിന്നതോടെ താഴെക്കിടന്ന പനംപട്ട വലിച്ചെടുത്ത് നല്‍കി. ആനയുടെ മുന്നിലേക്ക് കൂടുതല്‍ അടുത്തതോടെ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന കൂട്ടുകാരന്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും പിന്തിരിയാന്‍ തയ്യാറാകാതിരുന്ന യുവാവ് ആനയുടെ കൊമ്പില്‍ പിടിച്ച് തുമ്പിക്കയ്യില്‍ തലോടുകയും ഉമ്മവെക്കുകയും ചെയ്തു. ഇതോടെ ആന യുവാവിനെ തട്ടിയെറിയുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിന് സാരമായി പരിക്കേറ്റ യുവാവ് കോലഞ്ചേരിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വീഡിയോ കാണാം