ഒരു വർഷത്തേക്ക് മോഡി സർക്കാറിനെതിരെ പരസ്യ വിമർശനം നടത്തരുതെന്ന് ആർ.എസ്.എസ്

ന്യൂഡൽഹി: നരേന്ദ്രമോഡി സർക്കാറിനെതിരെ പരസ്യ വിമർശനം വേണ്ടെന്ന് സംഘപരിവാർ സംഘടനകളോട് ആർ.എസ്.എസിന്റെ നിർദ്ദേശം. സർക്കാറിന്റെ മികച്ച പ്രവർത്തനത്തിന് ഒരു വർഷത്തെ സമയം നൽകണമെന്ന് പരിവാർ സംഘടനകളോട് ആർ.എസ്.എസ് നേതൃത്വം നിർദ്ദേശം നൽകി. ബി.എം.എസ്സും കിസാൻ സംഘും ഉൾപ്പടെയുള്ളവർ വിദേശ നിക്ഷേപത്തിന്റെയും ജനിതക വിത്തുകളുടെയും പേരിൽ എൻ.ഡി.എ സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു. ഇത്തരം എതിർപ്പുകളെ കുറിച്ച് ബി.ജെ.പി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആർ.എസ്.എസിന്റെ നിർദ്ദേശം. സർക്കാറിന്റെ പദ്ധതികളും നയങ്ങളും നടപ്പാക്കി അത് വിജയിക്കുമേയെന്ന് ഒറ്റ ദിവസം കൊണ്ട് അറിയാൻ
 | 

ഒരു വർഷത്തേക്ക് മോഡി സർക്കാറിനെതിരെ പരസ്യ വിമർശനം നടത്തരുതെന്ന് ആർ.എസ്.എസ്
  ന്യൂഡൽഹി: നരേന്ദ്രമോഡി സർക്കാറിനെതിരെ പരസ്യ വിമർശനം വേണ്ടെന്ന് സംഘപരിവാർ സംഘടനകളോട് ആർ.എസ്.എസിന്റെ നിർദ്ദേശം. സർക്കാറിന്റെ മികച്ച പ്രവർത്തനത്തിന് ഒരു വർഷത്തെ സമയം നൽകണമെന്ന് പരിവാർ സംഘടനകളോട് ആർ.എസ്.എസ് നേതൃത്വം നിർദ്ദേശം നൽകി. ബി.എം.എസ്സും കിസാൻ സംഘും ഉൾപ്പടെയുള്ളവർ വിദേശ നിക്ഷേപത്തിന്റെയും ജനിതക വിത്തുകളുടെയും പേരിൽ എൻ.ഡി.എ സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു. ഇത്തരം എതിർപ്പുകളെ കുറിച്ച് ബി.ജെ.പി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആർ.എസ്.എസിന്റെ നിർദ്ദേശം.

സർക്കാറിന്റെ പദ്ധതികളും നയങ്ങളും നടപ്പാക്കി അത് വിജയിക്കുമേയെന്ന് ഒറ്റ ദിവസം കൊണ്ട് അറിയാൻ സാധിക്കില്ലെന്നും അത് കൊണ്ട് കുറഞ്ഞത് ഒരു വർഷത്തേങ്കിലും സർക്കാർ നയങ്ങളെ വിമർശിക്കരുതെന്നാണ് പരിവാർ സംഘടനകൾക്ക് മോഹൻ ഭഗവത് ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കൾ നൽകിയ നിർദ്ദേശം. ഒരോ നയങ്ങളെയും എടുത്തു ചാടി വിമർശിക്കുന്നത് സർക്കാറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പ്രതിപക്ഷ പാർട്ടികളും അത് ഉപയോഗപ്പെടുത്തുമെന്നും ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നു.