കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചാല്‍ ഇളവ്; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിച്ച് ഇന്ധനം നിറച്ചാല് 0.75 ശതമാനത്തിന്റെ ഇളവ് ലഭിക്കും. കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ട വേളയിലാണ് മന്ത്രി പുതിയ പ്രഖ്യാപനങ്ങള് നടത്തിയത്.
 | 

കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചാല്‍ ഇളവ്; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറച്ചാല്‍ 0.75 ശതമാനത്തിന്റെ ഇളവ് ലഭിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ട വേളയിലാണ് മന്ത്രി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

സബര്‍ബന്‍ റെയില്‍വേയില്‍ ഡിജിറ്റല്‍ രീതിയില്‍ വാങ്ങുന്ന സീസണ്‍ ടിക്കറ്റുകള്‍ക്ക് 0.50 ശതമാനത്തിന്റെ ഇളവ് ലഭിക്കും. റെയില്‍വേ ടിക്കറ്റ് ഡിജിറ്റല്‍ രീതിയില്‍ വാങ്ങിയാല്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.