ഒരു ലിറ്റര്‍ പാല്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്‍കുന്നത് 81 കുട്ടികള്‍ക്ക്! യുപിയിലെ സ്‌കൂളില്‍ നിന്നുള്ള കാഴ്ച; വീഡിയോ

ഉത്തര്പ്രദേശിലെ സ്കൂള് കുട്ടികളുടെ പോഷകാഹാര പദ്ധതിയെക്കുറിച്ചുള്ള വിവാദങ്ങള് അവസാനിക്കുന്നില്ല
 | 
ഒരു ലിറ്റര്‍ പാല്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്‍കുന്നത് 81 കുട്ടികള്‍ക്ക്! യുപിയിലെ സ്‌കൂളില്‍ നിന്നുള്ള കാഴ്ച; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ കുട്ടികളുടെ പോഷകാഹാര പദ്ധതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ലിറ്റര്‍ പാല്‍ 81 കുട്ടികള്‍ക്ക് നല്‍കുന്നതാണ് പുതിയ വാര്‍ത്ത. സോന്‍ഭദ്രയിലെ ഒരു സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഒരു ലിറ്റര്‍ പാല്‍ പാക്കറ്റ് വലിയ പാത്രത്തിലുള്ള വെള്ളത്തില്‍ നേര്‍പ്പിച്ചാണ് 81 കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഒരു ഗ്രാമപഞ്ചായത്ത് അംഗമാണ് വീഡിയോ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളിലെ പാചകക്കാരി വലിയൊരു അലൂമിനിയം പാത്രത്തില്‍ വെള്ളം തിളപ്പിച്ച ശേഷം ഒരു ലിറ്റര്‍ പാലിന്റെ പാക്കറ്റ് തുറന്ന് അതിലേക്ക് ഒഴിക്കുന്നു. ഇത് ഇളക്കി യോജിപ്പിച്ച ശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ്. ഓരോ കുട്ടിക്കും ഈ നേര്‍പ്പിച്ച പാല്‍ അര ഗ്ലാസ് വീതമാണ് ലഭിക്കുന്നത്. 171 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിലെ 81 കുട്ടികള്‍ മാത്രമാണ് വീഡിയോ പകര്‍ത്തുമ്പോള്‍ പാല്‍ വാങ്ങാന്‍ എത്തിയിരുന്നത്. സ്‌കൂളിലേക്ക് ആവശ്യത്തിന് പാല്‍ നല്‍കിയിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്.

എന്നാല്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തനിക്ക് ലഭിച്ചത് ഒരു ലിറ്റര്‍ പാല്‍ മാത്രമാണെന്ന് പാചകക്കാരി പറയുന്നു. കഴിഞ്ഞ ദിവസവും ഇങ്ങനെ തന്നെയായിരുന്നുവെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി ചപ്പാത്തിയും ഉപ്പും നല്‍കിയ സംഭവം പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് നേര്‍പ്പിച്ച പാല്‍ വിതരണം ചെയ്ത സംഭവം പുറത്താകുന്നത്.

വീഡിയോ കാണാം

This video is from UPGovt 's Sonbhadra district , and purportedly shows one litre of milk diluted with loads of water and served to 81 govt school kids , as part of their 'nutritious' mid day meal !These children would compete with the children from Kerala and Delhi in education and sports. Kerala gets the highest medals at national school level games.

Posted by Sandeep Yadav on Thursday, November 28, 2019