നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?

നിങ്ങൾ ഒരന്ധവിശ്വാസിയാണെന്ന് പറഞ്ഞാൽ നിങ്ങൾക്കത് അംഗീകരിക്കാൻ കഴിയണമെന്നില്ല. താൻ അന്ധവിശ്വാസിയല്ലെന്ന് വാദിക്കാനാവും ഒരാൾ ശ്രമിക്കുക. എന്നാൽ നമ്മൾ അറിയാതെ തന്നെ നമ്മളിൽ ഒരു അന്ധവിശ്വാസി രൂപപ്പെട്ടിട്ടുണ്ട്.
 | 

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?

നിങ്ങൾ ഒരന്ധവിശ്വാസിയാണെന്ന് പറഞ്ഞാൽ നിങ്ങൾക്കത് അംഗീകരിക്കാൻ കഴിയണമെന്നില്ല. താൻ അന്ധവിശ്വാസിയല്ലെന്ന് വാദിക്കാനാവും ഒരാൾ ശ്രമിക്കുക. എന്നാൽ നമ്മൾ അറിയാതെ തന്നെ നമ്മളിൽ ഒരു അന്ധവിശ്വാസി രൂപപ്പെട്ടിട്ടുണ്ട്. നമ്മളെ അന്ധവിശ്വാസികളാക്കുന്ന, നാം നിശബ്ദമായി പിന്തുടരുന്ന ചില അന്ധവിശ്വാസങ്ങളെ പരിചയപ്പെടാം. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിലനിൽക്കുന്ന 10 അന്ധവിശ്വാസങ്ങളാണ് ചുവടെ ചേർക്കുന്നത്. ഇത് നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.

1. ശനിയാഴ്ചകളിൽ നഖവും മുടിയും വെട്ടുന്നത് നിർഭാഗ്യം കൊണ്ടുവരും.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?ശനിയാഴ്ചകളിൽ നഖവും മുടിയും വെട്ടുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്നത് ഹിന്ദുക്കൾക്കിടയിലുള്ള ഒരു വിശ്വാസമാണ്. ചിലർ പറയുന്നത് ചൊവ്വാഴ്ച ഇത് രണ്ടും ചെയ്യരുതെന്നാണ്. പക്ഷേ എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിന് അവർക്ക് ഉത്തരം ഉണ്ടാകില്ല.

 

 

2. കറുത്ത പൂച്ച വട്ടം ചാടിയാൽ.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?നടക്കുന്ന വഴിക്ക് കുറുകെ ഒരു കറുത്ത പൂച്ച വട്ടം ചാടിയാൽ എന്താണുണ്ടാകുക. സത്യത്തിൽ ഒന്നും ഉണ്ടാകില്ല. പൂച്ച, പൂച്ചയുടെ വഴിക്കും നമ്മൾ നമ്മുടെ വഴിയ്ക്കുമങ്ങ് പൊക്കോളണം. എന്നാൽ പല സ്ഥലങ്ങളിലും കറുത്ത പൂച്ച ദുശ്ശകുനമാണ്. നല്ല കാര്യത്തിനെങ്ങാനും പോകുകയാണെങ്കിൽ പിന്നെ പറയേണ്ട. പോകാൻ ഉദേശിച്ച കാര്യം മാറ്റിവയ്ക്കുകയാണ് നല്ലത്. വ്യാപകമായി പ്രചാരത്തിലുള്ള ഒരു അന്ധവിശ്വാസമാണിത്.

 

3. 13-ാം നിലയിലാണോ..? എന്നാൽ വേണ്ടാട്ടോ.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?13-ാം നമ്പർ എന്ത് ചെയ്തിട്ടാണെന്നറിയില്ല, ക്രിസ്ത്യാനികൾക്ക് ആ നമ്പറിനോട് പൊതുവെ ഒരു അകൽച്ചയാണ്. ഹോട്ടലിലും മറ്റും മുറിയെടുക്കുമ്പോൾ 13-ാം നിലയാണെങ്കിൽ അവർ പറയും, എന്നാൽ വേണ്ടാട്ടോ… അതിന്റെ കാരണം ചോദിച്ചാൽ അതിനും ഉത്തരമില്ല. പല ഹോട്ടലുകളിലും 13ാം നമ്പർ മുറിയുണ്ടാകില്ല. എന്തിനേറെ പറയണം കേരള ഹൈക്കോടതിയിൽ പോലും 13 എന്ന നമ്പർ ഒഴിവാക്കിയാണ് മുറികൾക്ക് നമ്പർ നൽകിയിട്ടുള്ളത്.

4. ഉറങ്ങുമ്പോൾ കത്തിയും സവോളയും തലയ്ക്ക് സമീപം വച്ചാൽ ദുസ്വപ്‌നം കാണുകയേയില്ല.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?ഉറക്കത്തിൽ ദുസ്വപ്‌നം കണ്ട് ഞെട്ടി എഴുന്നേൽക്കുന്നവർ തലയ്ക്ക് സമീപം കത്തിയും സവാളയും വച്ചാൽ മതി, ദുസ്വപ്നം വന്ന വഴി കരഞ്ഞുകൊണ്ട് ഓടിക്കോളും എന്നാണ് ചിലർ വിശ്വസിക്കുന്നത്.

 

 

 

5. കാൽ ആട്ടിയാൽ ധനം നഷ്ടമാകും.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?കാലാട്ടുക എന്നത് പലരുടേയും ഒരു സ്വഭാവമാണ്. വെറുതെ ഇരുന്നാൽ കാലാട്ടാൻ തോന്നും. ഇത് നമ്മുടെ സമ്പാദ്യം ഇല്ലാതാക്കുമെന്നാണ് പലരുടേയും വിശ്വാസം.

 

 

 

 

 

6.സന്ധ്യാസമയം വന്ന് കയറുന്ന മഹാലക്ഷ്മി.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?സന്ധ്യാസമയങ്ങളിൽ മഹാലക്ഷ്മി വന്ന് കയറും എന്നത് ഹിന്ദുക്കളുടെ വീടുകളിൽ പൊതുവെ ഉള്ള ഒരു വിശ്വാസമാണ്. അതുകൊണ്ടു തന്നെ വീടിന് അകവും പുറവും സന്ധ്യയ്ക്ക് മുൻപേ അടിച്ച് വാരി ചാണകം തളിക്കും. ആരെങ്കിലും കിടന്നുറങ്ങുകയാണെങ്കിൽ അവരെ കുത്തിപ്പൊക്കുകയും ചെയ്യും.

 

7. കണ്ണ് പിടയ്ക്കുന്നത് നല്ലതാണ് കേട്ടോ.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?കണ്ണ് പിടയ്ക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. വലത് കണ്ണ് പിടയ്ക്കുന്നത് പുരുനും ഇടത് കണ്ണ് പിടയ്ക്കുന്നത് സ്ത്രീയ്ക്കും ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അത് സത്യാമായിരുന്നെങ്കിൽ ന്യൂറോ തകരാറുകളുള്ള പലരും ഭാഗ്യം കൊണ്ട് പൊറുതി മുട്ടിയേനെ.

 

8. കാക്ക കാഷ്ടിച്ചാൽ

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?

കാക്ക ദേഹത്ത് കാഷ്ടിച്ചാൽ എങ്ങനെ കഴുകി കളയും എന്നായിരിക്കും പലരുടേയും ചിന്ത. എന്നാൽ അതിലും ഭാഗ്യം കാണുന്നവരുണ്ട്. പോകുന്ന കാര്യം ഈസിയായി നടക്കുമെങ്കിൽ കാക്ക കാഷ്ടിച്ചാലും അവർക്കൊരു പ്രശ്‌നമേയല്ല.

 

9. പരന്ന പാദങ്ങൾ ഉള്ളവർ നിർഭാഗ്യവാന്മാർ/ നിർഭാഗ്യവതികൾ.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?പരന്ന പാദമുള്ളവർ നിർഭാഗ്യവാന്മാരും നിർഭാഗ്യവതികളും. ജനിക്കുന്ന കുട്ടികളുടെ പാദങ്ങൾ പരന്നതാണോ എന്ന് പരിശോധിക്കുന്ന മാതാപിതാക്കളും ഉണ്ട്.

 

 

10. കുട്ടിയുടെ നെറ്റിയിൽ കറുത്ത പൊട്ടിട്ടാൽ കണ്ണു കിട്ടില്ല.

നിങ്ങൾ അന്ധവിശ്വാസിയാണോ? ഇവയിൽ ഏതെല്ലാമാണ് നിങ്ങൾ വിശ്വസിക്കുന്നത്?ചെറിയ കുട്ടികളുടെ നെറ്റിയിൽ കറുത്ത പൊട്ടു കുത്തിയാൽ കണ്ണു കിട്ടില്ല എന്നൊരു വിശ്വാസമുണ്ട്. സുന്ദരമായ പല കുഞ്ഞു മുഖങ്ങളും അമ്മമാർ കരികൊണ്ട് അഭിഷേകം ചെയ്യും. കണ്ണുകിട്ടുക എന്നത് നമ്മുടെ നാട്ടിൽ പരക്കെ പ്രചാരത്തിലുള്ള ഒരു അന്ധവിശ്വാസമാണ്. കുട്ടികൾക്ക് മാത്രമല്ല പണിനടക്കുന്ന വീടുകൾക്കും കണ്ണേറ് കിട്ടും എന്ന് ചിലർ കരുതുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത, മറ്റാളുകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഇവയൊക്കെ ആളുകൾ വിശ്വസിക്കുന്നത്.