ഒരു മണിക്കൂറില്‍ പാചകം ചെയ്തത് 33 വിഭവങ്ങള്‍; ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി 10 വയസുകാരി

ഒരു മണിക്കൂറില് ഏറ്റവും കൂടൂതല് വിഭവങ്ങള് തയ്യാറാക്കിയ കുട്ടി എന്ന ഏഷ്യന് റെക്കോര്ഡ് കരസ്ഥമാക്കി പത്തു വയസുകാരി
 | 
ഒരു മണിക്കൂറില്‍ പാചകം ചെയ്തത് 33 വിഭവങ്ങള്‍; ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി 10 വയസുകാരി

ഹൈദരാബാദ്: ഒരു മണിക്കൂറില്‍ ഏറ്റവും കൂടൂതല്‍ വിഭവങ്ങള്‍ തയ്യാറാക്കിയ കുട്ടി എന്ന ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി പത്തു വയസുകാരി. വിംഗ് കമാന്‍ഡര്‍ പ്രജിത്ത് ബാബുവിന്റെയും മഞ്ജ്മയുടെയും മകളായ സാന്‍വി പ്രജിത്ത് ആണ് റെക്കോര്‍ഡിന് ഉടമയായത്. ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പം ഇന്ത്യന്‍ റെക്കോര്‍ഡും സാന്‍വി സ്വന്തം പേരില്‍ കുറിച്ചു. 33 വിഭവങ്ങളാണ് ഒരു മണിക്കൂറിനുള്ളില്‍ സാന്‍വി തയ്യാറാക്കിയത്.

ഇഡലി, വാഫിള്‍സ്, മഷ്‌റൂം ടിക്ക, ഊത്തപ്പം, പനീര്‍ ടിക്ക തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് വിശാഖപട്ടണത്ത് നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റെക്കോര്‍ഡ് നേട്ടത്തിനായി പാചകം ചെയ്തത്. ഓഗസ്റ്റ് 29നായിരുന്നു സാന്‍വിയുടെ റെക്കോര്‍ഡ് പ്രകടനം. ഈ നേട്ടം കരസ്ഥമാക്കുമ്പോള്‍ സാന്‍വിയുടെ പ്രായം വെറും 10 വയസും 6 മാസവും 12 ദിവസവും മാത്രം.

അമ്മ മഞ്ജ്മയില്‍ നിന്നാണ് പാചകത്തിന്റെ ബാലപാഠങ്ങള്‍ സാന്‍വി പഠിച്ചത്. ഒരു പാചക റിയാലിറ്റി ഷോയില്‍ മഞ്ജ്മ ഫൈനലിസ്റ്റായിരുന്നു. ഒരു ഭരതനാട്യം നര്‍ത്തകി കൂടിയായ സാന്‍വി കുട്ടികളുടെ കുക്കറി മത്സരങ്ങൡും പങ്കെടുത്തിട്ടുണ്ട്.