പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ 11കാരന്‍ കുത്തിക്കൊന്നു

സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്കുട്ടിയെ പ്രതി പിന്തുടര്ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
 | 
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ 11കാരന്‍ കുത്തിക്കൊന്നു

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 13 വയസുള്ള പെണ്‍കുട്ടിയെ 11കാരന്‍ കുത്തിക്കൊന്നു. കൊല്‍ക്കത്തയിലെ സോനാര്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 11കാരനെയും സഹായിയായ 22കാരനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 7നാണ് സംഭവം നടക്കുന്നത്.

സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. മുഖത്ത് കത്തികൊണ്ട് നിരവധി തവണ കുത്തുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു.

പെണ്‍കുട്ടിയെ ഏറെ നാളായി പ്രതി പിന്തുടര്‍ന്ന് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നാലെ പ്രതിയുടെ വീട് പ്രദേശവാസികള്‍ ആക്രമിച്ചിരുന്നു. പൊലീസ് പ്രതിയെ സഹായിക്കുന്ന നിലപാടെടുത്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.