ഉത്തരാഖണ്ഡ് ദുരന്തം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി; 170 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡില് മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ മിന്നല് പ്രളയത്തിലും വെള്ളപ്പാച്ചിലിലും 14 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം
 | 
ഉത്തരാഖണ്ഡ് ദുരന്തം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി; 170 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ മിന്നല്‍ പ്രളയത്തിലും വെള്ളപ്പാച്ചിലിലും 14 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 14 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. കാണാതായ 170 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവരില്‍ 148 പേര്‍ എന്‍ടിപിസി പ്ലാന്റിലും ഋഷിഗംഗയിലുമായി വിന്യസിച്ചിരുന്ന തൊഴിലാളികളാണ്.

രണ്ടര കിലോമീറ്റര്‍ നീളമുള്ള ഒരു ടണലില്‍ 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മറ്റൊരു ടണലില്‍ കുടുങ്ങിയിരുന്ന 12 പേരെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ രക്ഷാസംഘം രക്ഷപ്പെടുത്തിയിരുന്നു. വെള്ളപ്പാച്ചിലില്‍ ചമോലി ജില്ലയിലെ തപോവന്‍ വിഷ്ണുഗഡ് ജനവൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൂര്‍ണ്ണമായും തകര്‍ന്നു.

ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചിരുന്ന 5 പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാല്‍ ഗതാഗത സൗകര്യം പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്. 13 ഗ്രാമങ്ങള്‍ ഇതോടെ ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭ സഹായം വാഗ്ദാനം ചെയ്തു.