ജമ്മു കാശ്മീരിലും മഹാരാഷ്ട്രയിലും മരണങ്ങള്‍; ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 15 ആയി

ഇന്ത്യയില് കൊവിഡ് 19 മരണങ്ങള് 15 ആയി ഉയര്ന്നു.
 | 
ജമ്മു കാശ്മീരിലും മഹാരാഷ്ട്രയിലും മരണങ്ങള്‍; ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 15 ആയി

മുംബൈ: ഇന്ത്യയില്‍ കൊവിഡ് 19 മരണങ്ങള്‍ 15 ആയി ഉയര്‍ന്നു. ജമ്മു കാശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത്. ശ്രീനഗറിലെ ഹൈദര്‍പൂര്‍ സ്വദേശിയായാ 65 കാരനാണ് ജമ്മു കാശ്മീരില്‍ മരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പ് രോഗം സ്ഥിരീകരിച്ച ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു.

പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു. ഇയാള്‍ യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചതായി അധികൃതര്‍ പറഞ്ഞു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്.

രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 649 ആയി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 130 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 112 രോഗബാധിതരുമായി കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്.