ഗുജറാത്ത് കലാപക്കേസിലെ 17 കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഗുജറാത്ത് കലാപക്കേസില് കുറ്റവാളികളായ 17 പേര്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
 | 
ഗുജറാത്ത് കലാപക്കേസിലെ 17 കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ കുറ്റവാളികളായ 17 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തില്‍ പ്രവേശിക്കരുതെന്നും സാമൂഹിക, ആദ്ധ്യാത്മിക സേവന പരിപാടികളില്‍ പങ്കെടുക്കണമെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്ലീങ്ങളെ തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയവര്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

ഇവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍, ജബല്‍പൂര്‍ ജില്ലാ ലീഗല്‍ അതോറിറ്റികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് ജോലികള്‍ കണ്ടെത്തി നല്‍കാനും ഇവരുടെ സ്വഭാവം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

2002 ഫെബ്രുവരിയില്‍ ഗോധ്ര എക്‌സ്പ്രസില്‍ കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന ബോഗിക്ക് തീപിടിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് മുസ്ലീങ്ങള്‍ക്ക് കലാപത്തില്‍ ജീവന്‍ നഷ്ടമായി.