കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി; വീഡിയോ കാണാം

കനത്ത പുകമഞ്ഞില് കാഴ്ച മറഞ്ഞതിനെത്തുടര്ന്ന് ഡല്ഹിയില് വാഹനങ്ങളുടെ കൂട്ടയിടി. ആഗ്ര-നോയിഡ യമുന എക്സ്പ്രസ് ഹൈവേയില് 18 കാറുകള് കൂട്ടിയിടിച്ചു. അപകടത്തില് നിസാര പരിക്കുകള് ഒഴിച്ചാല് ആര്ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. 20 മീറ്റര് അകലേക്ക് പോലും കാഴ്ചയില്ലാത്ത വിധത്തിലാണ് പകല് പുകമഞ്ഞ് മൂടിയത്. വാഹനങ്ങള് ഫോഗ് ലൈറ്റ് തെളിച്ചാണ് സഞ്ചരിക്കുന്നത്.
 | 

കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി; വീഡിയോ കാണാം

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞില്‍ കാഴ്ച മറഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ആഗ്ര-നോയിഡ യമുന എക്‌സ്പ്രസ് ഹൈവേയില്‍ 18 കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിസാര പരിക്കുകള്‍ ഒഴിച്ചാല്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. 20 മീറ്റര്‍ അകലേക്ക് പോലും കാഴ്ചയില്ലാത്ത വിധത്തിലാണ് പകല്‍ പുകമഞ്ഞ് മൂടിയത്. വാഹനങ്ങള്‍ ഫോഗ് ലൈറ്റ് തെളിച്ചാണ് സഞ്ചരിക്കുന്നത്.

അപകടം നടന്ന സ്ഥലത്ത് ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ വന്നിടിക്കുന്നത് വീഡിയോയില്‍ കാണാം. ഫുട്പാത്തില്‍ നില്‍ക്കുന്നവര്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങളിലുള്ളവരെ റോഡരികിലേക്ക് മാറ്റി നിര്‍ത്തുന്നതും കാണാം. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യവസായ ശാലകളില്‍ നിന്നുള്ള പുകയും ദീപാവലി, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളുമാണ് ഡല്‍ഹിയെ ഇത്രയും പുകമയമാക്കിയത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് പടക്കങ്ങള്‍ മൂലമുണ്ടായ മലിനീകരണത്തില്‍ ദിവസങ്ങളോളം ഡല്‍ഹി പുകയില്‍ മുങ്ങിയിരുന്നു.

ഇതേത്തുടര്‍ന്ന് ഈ വര്‍ഷം പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയെങ്കിലും അത് ജനങ്ങള്‍ അവഗണിക്കുകയായിരുന്നു. പടക്ക നിരോധനത്തിനെതിരെ ബാബാ രാംദേവ് രംഗത്തെത്തുകയും ചെയ്തിരുന്നു..

വീഡിയോ കാണാം