പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു; വീഡിയോ

പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനങ്ങള് കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. എയ്റോബാറ്റിക്സ് ടീമിലെ രണ്ട് വിമാനങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു യെലഹങ്ക വിമാനത്താവളത്തില് കൂട്ടിയിടിച്ചത്. അപകടത്തില് ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 | 
പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു; വീഡിയോ

ബംഗളൂരു: പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. എയ്‌റോബാറ്റിക്‌സ് ടീമിലെ രണ്ട് വിമാനങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു യെലഹങ്ക വിമാനത്താവളത്തില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എയ്റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്ന രണ്ട് സൂര്യകിരണ്‍ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെലഹങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐ.എസ്.ആര്‍.ഒ ലേ ഔട്ടിലാണ് വീണത്. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും പ്രധാനപ്പെട്ട എയ്‌റോബാറ്റിക്‌സ് ടീമിലെ പൈലറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

1996ലാണ് എയ്‌റോബാറ്റിക് സൂര്യകിരണ്‍ ടീം രൂപികരിക്കുന്നത്. കര്‍ണാടകത്തിലെ ബിദാര്‍ ആസ്ഥാനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്റോ ഇന്ത്യ പ്രദര്‍ശനം. അപകടത്തെ തുടര്‍ന്ന് അഭ്യാസ പ്രകടനങ്ങള്‍ മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല.